തിരുവനന്തപുരം: കോൺഗ്രസിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസ് ഓഫീസ് നിറയെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ്. പിഎഫ്ഐ നേതാവാണ് സ്ഥാനാർഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വർഗീയ ശക്തികളെ കൂട്ടുപിടിച്ച് വി.ഡി. സതീശനും യുഡിഎഫും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന് ഈ തെരഞ്ഞെടുപ്പില്‍ എന്താണ് കാര്യം. പോപ്പുലര്‍ ഫ്രണ്ടും ജമാത്തെ ഇസ്ലാമിയും പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് .ജി. വാര്യരെയും അദ്ദേഹം പരിഹസിച്ചു. ‘കസേരയില്ലെന്നു പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി, ‘മൊഹബത് കാ ദൂക്കാനിൽ’ വലിയ കസേരകൾ കിട്ടട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു.