പി​ണ​റാ​യി വി​ജ​യ​ന്‍റെ കു​ടും​ബാ​ധി​പ​ത്യ​മാ​ണ് പാ​ർ​ട്ടി​യി​ൽ: ഇ. പി ഒ​ന്നു​കൊ​ണ്ടും ഭ​യ​ക്കേ​ണ്ടെ, പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്ക​ണം; പി​ന്തു​ണ അ​റി​യി​ച്ച് കെ. ​സു​രേ​ന്ദ്ര​ൻ

തൃ​ശൂ​ർ: ഇ. ​പി. ജ​യ​രാ​ജ​നെ പു​ക​ഴ്ത്തി​യും പി​ന്തു​ണ അ​റി​യി​ച്ചും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സി​പി​എം സ​മ്പൂ​ർ​ണ ത​ക​ർ​ച്ച​യി​ലേ​ക്ക് പോ​വു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​പി ജ​യ​രാ​ജ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ. ​പി ഒ​ന്നും കൊ​ണ്ടും ഭ​യ​ക്കേ​ണ്ട​തി​ല്ല. സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വാ​ണ​ദ്ദേ​ഹം. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ്. അ​ദ്ദേ​ഹം പ​റ‌​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

ബി​നോ​യ് വി​ശ്വം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നി​ട്ടും എ​ന്തി​നാ​ണ് ഇ​പി​ക്കെ​തി​രേ മാ​ത്രം ന​ട​പ​ടി​യെ​ടു​ത്ത​ത്.

പി​ണ​റാ​യി വി​ജ​യ​ന്‍റെ കു​ടും​ബാ​ധി​പ​ത്യ​മാ​ണ് പാ​ർ​ട്ടി​യി​ൽ. മ​രു​മ​ക​നി​ലേ​ക്ക് അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ത്താ​നു​ള്ള വ്യ​ഗ്ര​ത​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി. ഇ​പി​യേ​യും തോ​മ​സ് ഐ​സ​ക്കി​നെ​യും എം.​എ.​ബേ​ബി​യേ​യും ഒ​ക്കെ ഒ​ഴി​വാ​ക്കി​യാ​ണ് സി​പി​എം മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

Related posts

Leave a Comment