പ​ണി​യൊ​ന്നു​മെ​ടു​ക്കാ​തെ ഖ​ജ​നാ​വു​തി​ന്നു​മു​ടി​ക്കു​ന്ന​വ​ർ പ​ണി​യെ​ടു​ത്തു​ജീ​വി​ക്കു​ന്ന​വ​നോ​ടു​ചോ​ദി​ക്കു​ന്നു നി​ന​ക്കൊ​ന്നും വേ​റെ പ​ണി​യി​ല്ലേ​ട​ന്ന്; എം.​സി. ദ​ത്ത​നെ​തി​രെ കെ.​സു​രേ​ന്ദ്ര​ന്‍

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വി​നെ​തി​രെ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്  കെ.​സു​രേ​ന്ദ്ര​ന്‍.

പ​ണി​യു​ണ്ടാ​യി​രു​ന്ന കാ​ല​ത്തൊ​രു​പ​ണി​യു​മെ​ടു​ക്കാ​തെ  കൊ​ടി​യു​മെ​ടു​ത്തു​ന​ട​ന്ന​വ​രെ​യൊ​ക്കെ ഉ​പ​ദേ​ഷ്ടാ​ക്ക​ളാ​ക്കി​വെ​ച്ച് അ​തി​ന്‍റെ  പേ​രി​ൽ വീ​ണ്ടും പ​ണി​യൊ​ന്നു​മെ​ടു​ക്കാ​തെ ഖ​ജ​നാ​വു​തി​ന്നു​മു​ടി​ക്കു​ന്ന​വ​ർ ,പ​ണി​യെ​ടു​ത്തു​ജീ​വി​ക്കു​ന്ന​വ​നോ​ടു​ചോ​ദി​ക്കു​ന്നു നി​ന​ക്കൊ​ന്നും വേ​റെ പ​ണി​യി​ല്ലേ​യെ​ന്ന്. സെ​ക്ര​ട്ട​റി​യേ​റ്റു ന​ട​യി​ൽ ക​ണ്ട​ത് കേ​ര​ളം തി​ന്നു​തീ​ർ​ക്കാ​ൻ ദ​ത്തെ​ടു​ത്ത​വ​രു​ടെ ദു​ർ​ന്ന​ട​പ്പെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍  കു​റി​ച്ചു.

യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധ സ​മ​ര​ത്തി​നി​ടെ സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ എ​ത്തി​യ ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വ് എം.​സി ദ​ത്ത​നെ പോ​ലീ​സ് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. 

മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ​യാ​ണ് എം.​സി ദ​ത്ത​നെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ പി​ന്നീ​ട് മ​ന​സി​ലാ​യ​തോ​ടെ അ​ക​ത്തേ​ക്ക് ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് അ​ദ്ദേ​ഹം മോ​ശ​മാ​യി സം​സാ​രി​ച്ചു. ഇ​തി​നെ​തി​രെ​യാ​ണ് കെ.​സു​രേ​ന്ദ്ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment