ഭീ​ക​ര​വാ​ദ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​ത്; എ​സ്‌​ഡി​പി​ഐ പി​ന്തു​ണ​യ്ക്ക് പി​ന്നി​ൽ എ​ന്തെ​ങ്കി​ലും ഡീ​ൽ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് വെ​ളി​പ്പെ​ടു​ത്താ​നു​ള്ള ബാ​ധ്യ​ത കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു​ണ്ട്; കെ. ​സു​രേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ക്കാ​നു​ള്ള എ​സ്‌​ഡി​പി​ഐ തീ​രു​മാ​ന​ത്തെ വി​മ​ര്‍​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കെ. ​സു​രേ​ന്ദ്ര​ൻ. ഭീ​ക​ര​വാ​ദ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​ത്. എ​സ്‌​ഡി​പി​ഐ നാ​ടി​നെ ആ​പ​ത്തി​ലാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് മു​സ്ലിം ലീ​ഗു​മാ​യി​ട്ടു​ള്ള സ​ഖ്യം ത​ന്നെ വി​ന​യാ​യി​രി​ക്കു​ക​യാ​ണ്. എ​സ്‌​ഡി​പി​ഐ പി​ന്തു​ണ​യ്ക്ക് പി​ന്നി​ൽ എ​ന്തെ​ങ്കി​ലും ഡീ​ൽ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് വെ​ളി​പ്പെ​ടു​ത്താ​നു​ള്ള ബാ​ധ്യ​ത കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധവാ​ന്മാ​രാ​ക്കാ​ൻ ത​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​വാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച് കൊ​ണ്ട് നി​ക്ഷേ​പ​ങ്ങ​ളും വ്യ​വ​സാ​യ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കും. റോ​ഡു​ക​ൾ, തു​റ​മു​ഖ​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ക​സ​ന​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലും മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

വ​യ​നാ​ട്ടി​ലെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഒ​രു സ​മൂ​ഹം ജ​ന​ത​യെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ക എ​ന്ന​തും പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ പ്ര​കൃ​തി​ക്ക് കോ​ട്ടം ത​ട്ടാ​ത്ത രീ​തി​യി​ൽ മാ​റ്റ​മു​ണ്ടാ​ക്കും. വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ച്ചു കൊ​ണ്ട് ത​ന്നെ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment