കോഴിക്കോട്: മാസപ്പടി കേസിൽ എസ്എഫ്ഐഒ വീണ വിജയന്റെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
മൊഴിയെടുത്തില്ലെങ്കില്‍ ഡീൽ. മൊഴിയെടുത്താലും ഡീൽ. ഇതാണ് കോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസിന്റെ ദല്ലാള്‍ മാധ്യമങ്ങളുടേയും ഡീൽ ഓർ നോ ഡീൽ എന്ന് സുരേന്ദ്രൻ ആരോപിച്ചു.
കരിമണൽ കടത്തിയത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒരു പോലെ പങ്കുണ്ടെന്നും ബിജെപിയുമായി ഒരു ഡീലും നോ ഡീലുമില്ലന്നും അദ്ദേഹം പറഞ്ഞു. കേസ് ഉയർന്നു വന്നത് പ്രതിക്ഷ ആരോപണത്തിൽ നിന്നല്ല ഇൻകം ടാക്സ് റൈഡിൽ നിന്നാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.