തിരുവനന്തപുരം: ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കൊല്ലം സ്വദശിയായ ഹൃദേശ് ആണ് ഹര്‍ജി നല്‍കിയത്.
യുഎഇ കോണ്‍സുലേറ്റ് മുഖേന ഇറക്കുമതി ചെയ്ത ഈന്തപ്പഴം, മന്ത്രി സ്വന്തം മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു.
കണ്‍സ്യൂമര്‍ ഫെഡിന്റെ സഹായത്തോടെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതിനാല്‍ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.