തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ. വിവരാവകാശനിയമ പ്രകാരം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് ലഭിച്ച മറുപടിയിലൂടെയാണ് സര്‍ക്കാര്‍ നിലപാട് പുറത്തായത്.
ഫിറോസ് ബന്ധു നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ എന്ത് നടപടി എടുത്തെന്ന വിവരം ലഭിച്ചിരുന്നില്ല. ഫിറോസ് നല്കിയ പരാതി വിജിലന്‍സ് ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചിരുന്നു. വകുപ്പിന്റെ മറുപടിയാണ് ഇപ്പോള്‍ വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം ആവശ്യമില്ലെന്നാണ് വകുപ്പിന്റെ നിലപാട്.