സ്വന്തം ലേഖകന്‍
കോഴിക്കോട്: ബന്ധുനിയമന വിവാദവുമായിബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്. നിയമനഅംഗീകാരത്തിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലിരിക്കേ മറ്റൊരു അനുബന്ധഫയലുണ്ടാക്കി ബന്ധുവിനെ നിയമിക്കുകയായിരന്നുവെന്നതെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
ന്യൂനപക്ഷവികസന ധനകാര്യകോര്‍പറേഷന്‍ സ്വയം ഭരണാധികാരസ്ഥാപനമല്ലാത്തതിനാല് പഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ഡ്രേഷന് വകുപ്പിന്റെ അനുമതി നിയമനത്തിന് അത്യാവശ്യമാണ്. എന്നാല്‍ അതിലും വീഴ്ചസംഭവിച്ചതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതോടൊപ്പം ഹജ് കമ്മിറ്റി ഓഫീസിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടും മന്ത്രി കെ.ടി.ജലീലിനെതിരേ ആരോപണം ഉയര്‍ന്നിരുന്നതായി മുന്‍അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതും മന്ത്രിക്ക് ശക്തമായ തിരിച്ചടിയായിരിക്കുകയാണ്.
സ്ഥിരം തസ്തികയില്‍ വരുന്ന ഒഴിവിലേക്ക് ഡപ്യൂട്ടേഷനില്‍ നിയമനം നടത്തുകയാണ് രീതി. എന്നാല്‍ ക്ലാര്‍ക്കിന്റെ തസ്തികയില്‍ അതുപാലിക്കാതെ ഒരു വനിതയെ മന്ത്രിയുടെ താത്പര്യപ്രകാരം നിയമിച്ചുവെന്നാണ് 2015-2018 കാലയളവില്‍ ഹജ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നവര്‍ ആരോപിക്കുന്നത്. ഈ വാര്‍ത്ത കൂടി പുറത്തുവന്നതോടെ മന്ത്രി പ്രതിരോധത്തിലായിരിക്കുകയാണ്.
അതേസമയം മന്ത്രികക്കതിരേ യൂത്ത് ലീഗ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മന്ത്രിക്കെതിരേ കേസ് നല്‍കുമെന്ന് യുഡിഎഫ് നേതാക്കളും അറിയിച്ചിട്ടുണ്ട്. കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശം വന്നാല്‍ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാനാകില്ല. ഈ ഒരു അവസ്ഥ വന്നാല്‍ സ്വയം രാജിവച്ച് ഒഴിയേണ്ടിവരും. നിലവില്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സര്‍ക്കാരിന് ഇത് വലിയ തിരിച്ചടിയാകും.
ബന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട് രാജിവയ്ക്കേണ്ടി വന്ന ഇ.പി.ജയരാജന് മാതമാണ് മന്ത്രി ജിലീലീന് പരസ്യ പിന്തുണയുമായി രംഗത്തുവന്നത്. മന്ത്രി എ.സി.മെയ്തീനും ശക്തമായി അല്ലെങ്കിലും ജലീലിനെ ന്യായീകരിച്ചു. എന്നാല്‍ മറ്റുനേതാക്കളാരും പരസ്യമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണങ്കിലുംപുറത്തുവരുന്ന വാര്‍ത്തകളില്‍ മുഖ്യമന്ത്രിക്കും നീരസമുണ്ട്.
മന്ത്രിക്കെതിരേ ഇന്നലെ പി.കെ.കുഞ്ഞാലിക്കുട്ടിഎംപിയും രംഗത്തുവന്നു. മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കണമെന്നാണ് ആവശ്യമുയരുന്നത്. യുഡിഎഫ് നേതാക്കളുമായി ആ േലാചിച്ച് കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്നാണ് മന്ത്രി ഇന്നലെ കോഴിക്കോട്ട് പറഞ്ഞത്. താന്‍ നിയമിച്ചുവന്നെുപറയുന്ന ബന്ധു അദീബ് തന്റെ പിതാവിനഎ അര്ധസഹോദരന്മാരതമാണെന്നും അദ്ദേഹം പറയുന്നു.
ന്യൂനപക്ഷവികസന ധനകാര്യ കോർപറേഷന് ഡയറക്ടര്‍ ബോര്‍ഡാണ് നിയമനകാര്യത്തില്‍ തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു. അതേസമയം അദീബിന് തത്സ്ഥാനത്തുനിന്നും ഒഴിഞ്ഞുപോകാനുള്ള സാഹചര്യം ഒരുക്കി വിവാദം തണുപ്പിക്കാനും ശ്രമമുണ്ട്. എന്തായാലും സിപിഎം സ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയാകും. അതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍