നി​യ​മ​സ​ഭ​ക്ക​ക​ത്ത് ചി​ല രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി;വി​ധി​യെ സ്വാ​ഗ​തം ചെയ്ത് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…

 

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്ന് മു​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. സു​പ്രീം കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ക​ട്ട​തി​നോ ക​വ​ര്‍​ന്ന​തി​നോ അ​ല്ല യു​ഡി​എ​ഫി​ന്‍റെ ക​വ​ര്‍​ച്ച​യെ എ​തി​ര്‍​ത്ത​തി​നാ​ണ് കേ​സെ​ന്നും ജ​ലീ​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ നി​യ​മ​സ​ഭ​ക്ക​ക​ത്ത് വെ​ച്ച് പ്ര​ക്ഷു​ബ്ധ​മാ​യ ചി​ല രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി.

ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രിം​കോ​ട​തി പ്ര​സ്തു​ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്ന​ത്തെ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട​ണം എ​ന്ന് വി​ധി പ്ര​സ്താ​വി​ച്ചി​രി​ക്ക​യാ​ണ്.

വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. വി​ചാ​ര​ണ ന​ട​ക്ക​ട്ടെ. പ​റ​യാ​നു​ള്ള​ത് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യെ ബോ​ധി​പ്പി​ക്കും. ക​ട്ട​തി​നോ ക​വ​ർ​ന്ന​തി​നോ അ​ല്ല യു​ഡി​എ​ഫി​ന്‍റെ ക​വ​ർ​ച്ച​യെ എ​തി​ർ​ത്ത​തി​നാ​ണ് കേ​സ്.

Related posts

Leave a Comment