തിരുവനന്തപുരം: അനധികൃതമായി താൻ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. നിരവധി ക്രമക്കേടുകൾ നടത്തി പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ താൻ ഇടപെട്ട് തിരിച്ചെടുത്തിട്ടില്ല. കെ.എം. ഷാജി എംഎൽഎയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണ വിധേയനായ യുഡി ക്ലർക്കിനെ തനിക്ക് ഓർമയില്ല. ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത് സാധാരണ നടപടിക്രമം മാത്രമാണെന്നും ജലീൽ പറഞ്ഞു. പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം അട്ടിമറിച്ച ഉദ്യോഗസ്ഥനെ മന്ത്രി സംരക്ഷിച്ചുവെന്നാണ് ഷാജി എംഎല്‍എയുടെ ആരോപണം.
വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥനെ ടെര്‍മിനേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവ് 2017 ജൂണ്‍ എട്ടിനാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ജൂണ്‍ 14ന് മന്ത്രി നിർദേശിച്ചുവെന്ന് ഷാജി ആരോപിച്ചു.