തിരുവനന്തപുരം: മോഡറേഷന് നല്കുകയെന്നത് കേരളത്തിന്റെ ചരിത്രത്തില് ആദ്യമായി സംഭവിക്കുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. സര്വകലാശാലാ സിന്ഡിക്കേറ്റുകള് കാലാകാലങ്ങളായി അത്തരത്തിലുള്ള തീരുമാനങ്ങള് എടുക്കാറുണ്ട്. ഉന്നതവിദ്യാഭ്യാസരംഗ പരിഷ്കാരങ്ങളിൽ വിറളി പിടിച്ചവരാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2012ൽ കാലിക്കറ്റ് സര്വകലാശാലയില് 20 മാർക്ക് വരെ മോഡറേഷൻ നല്കാന് അന്നുണ്ടായിരുന്ന യുഡിഎഫ് സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. ഇത്തരത്തിൽ സമാനമായ സംഭവമാണ് എംജി സര്വകലാശാലയിലും നടന്നത്. പ്രതിപക്ഷ നേതാവ് അടിസ്ഥാനരഹിതമായ ആരോപണമാക്കി ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയും മന്ത്രിയുടെ ഓഫീസും ഇടപെട്ടതിന് തെളിവ് ഹാജരാക്കിയിട്ടില്ല. പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ്. മിനിറ്റ്സ് എഴുതിയ ആൾക്ക് തെറ്റു പറ്റിയിട്ടുണ്ടാകുമെന്നും മന്ത്രി. യോഗത്തിൽ ഉണ്ടായിരുന്നെങ്കിലും സെക്രട്ടറിമാർ നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മോഡറേഷൻ എപ്പോൾ നൽകണമെന്ന് സർവകലാശാല നിയമങ്ങളിലില്ല. അടിയന്തര ഘട്ടങ്ങളിൽ വിസിക്ക് അധികാരം ഉപയോഗിക്കാം. സിൻഡിക്കേറ്റ് തീരുമാനം തെറ്റെങ്കിൽ ചാൻസലർ നടപടി എടുക്കട്ടെയെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
കെ.ടി.ജലീൽ