ലോക്ഡൗണിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത കുറുപ്പ് വൻ വിജയം നേടി പ്രദർശനം തുടരുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
ഈ സിനിമാ പ്രേക്ഷകരെ തിയറ്ററുകലേക്ക് ആകർഷിച്ചതിലൂടെ മലയാള സിനിമാ വ്യവസായത്തിന് തന്നെ പുതിയ ഉന്മേഷവും ഉണർവുമാണ് ലഭിച്ചിരിക്കുന്നത്.
നേരത്തേ ഈ സിനിമാ ഒടിടി റിലീസാണ് നിശ്ചയിച്ചിരുന്നത് എന്നും മമ്മൂട്ടിയുടെ നിർബന്ധ പ്രകാരമാണ് തിയറ്ററിൽ റിലീസ് ചെയ്തത് എന്നും കേട്ടിരുന്നു.
പലപ്പോഴും മമ്മൂട്ടിയുടെ ഇത്തരം വാശികൾ വിജയവും ശുഭ പര്യവസാനവും ആകാറുണ്ട്. അങ്ങനെ തന്നെ സംഭവിച്ചു.
കുറുപ്പിന്റെ തിയറ്റർ റിലീസിനായി അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ മഹാമാരി കാലത്ത് സിനിമക്കു പുനർജന്മം ലഭിച്ചിരിക്കുകയാണ്. -കെ.ടി. കുഞ്ഞുമോൻ