സിനിമാ ജീവിതത്തിനു നൽകിയ അനുവങ്ങളെക്കുറിച്ചെല്ലാം തന്റെ ആത്മകഥയിലുണ്ടാകുമെന്ന് ബോളിവുഡ് താരം കത്രീന കൈഫ്. പിടിഐക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് കത്രീന ഇങ്ങനെ പറഞ്ഞത്. ബോളിവുഡിലെ മിന്നുംതാരമാണ് കത്രീനയെങ്കിലും തുടക്കകാലത്ത് അഭിനയിക്കാനറിയില്ല, നൃത്തമറിയില്ല എന്നിങ്ങനെ ഒരുപാട് പഴികൾ കത്രീന കേട്ടിരുന്നു.
ആ കാലത്തെ കത്രീന എങ്ങനെ മറികടന്നു എന്ന ചോദ്യത്തിനുത്തരമായാണ് കത്രീന പുസ്തകമെഴുതുന്പോൾ എല്ലാം ഉൾപ്പെടുത്തും എന്ന് പറഞ്ഞത്. സിനിമാലോകത്തെക്കുറിച്ച് ഞാൻ എന്നെത്തന്നെ പഠിപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളെ സമചിത്തതയോടെ നേരിട്ടു. എനിക്കൊരിക്കലും പ്ലാൻ ബി ഉണ്ടായിരുന്നില്ല. പ്ലാൻ ബി സ്വീകരിക്കുക എന്നു പറഞ്ഞാൽ പരാജയപ്പെട്ടുവെന്നാണ് അർഥം- കത്രീന പറയുന്നു.