പഠിച്ചിട്ട് പറയുക..കേരളത്തില്‍ മൂന്നരലക്ഷത്തിലേറെ തെരുവുനായ്ക്കള്‍; നിയന്ത്രിക്കാന്‍ മൂന്നര വര്‍ഷം വേണ്ടിവരും; നായ പ്രശ്‌നത്തില്‍ നടപടിയെടുക്കാന്‍ സുപ്രീം കോടതി വിധി തടസമാകുന്നുവെന്ന് മന്ത്രി കെ.ടി.ജലീല്‍

fb-kt-jaleel

തിരുവനന്തപുരം: തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ തടസങ്ങളുണ്ടെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നിയമസഭയില്‍ പറഞ്ഞു. മൂന്നരലക്ഷത്തിലേറെ തെരുവ് നായ്ക്കള്‍ കേരളത്തിലുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ മൂന്നര വര്‍ഷമെങ്കിലും വേണ്ടിവരും. സമയബന്ധിതമായി മാത്രമെ ഇക്കാര്യത്തില്‍ പരിഹാരം കാണാനാകുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

തെരുവ് നായ പ്രശ്‌നത്തില്‍ നടപടിയെടുക്കാന്‍ സുപ്രീം കോടതി വിധി തടസമായി നില്‍ക്കുന്നു. പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രതിപക്ഷത്ത് നിന്നും പി.കെ.ബഷീറാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Related posts