കൊച്ചി: ഹിറ്റ് സിനികളുടെയും സീരിയലുകളുടെയും ഭാഗഭാക്കാകാന് സാധിച്ചിരുന്നെങ്കിലും കെ.ടി.എസ് പടന്നയിലിന്റെ പ്രധാന വരുമാനമാര്ഗം തൃപ്പൂണിത്തുറ കണ്ണന്കുളങ്ങരയിലെ പെട്ടിക്കടയായിരുന്നു.
സിനിമയില്ലാത്ത സമയങ്ങളില് തന്റെ സ്വന്തം പെട്ടിക്കടയിലായിരുന്നു അദേഹത്തിന്റെ ജീവിതം.
സോഡയും മുറുക്കാനും മറ്റും വിറ്റിരുന്ന കെ.ടി.എസിന്റെ കൈയില്നിന്നും മുറുക്കാനോ മറ്റെന്തെങ്കിലുമോ വാങ്ങാത്തവര് വിരളമായിരുന്നു.
അതിരാവിലെ രണ്ടരകിലോമീറ്റര് നടന്നായിരുന്നു അദേഹം പെട്ടിക്കടയിലെത്തിയിരുന്നത്.
സിനിമയില്നിന്നു കാര്യമായ സമ്പാദ്യമുണ്ടാക്കാന് അദേഹത്തിന് സാധിച്ചില്ല.
മതിയായ പ്രതിഫലംപോലും നല്കാതെ കബളിപ്പിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായതായും ചാന്സ് ചോദിച്ച് ആരുടെയടുത്തും പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനാണ് പെട്ടിക്കട നടത്തുന്നതെന്നു പടന്നയില് വ്യക്തമാക്കിയിരുന്നു.
ചോദിച്ച് പ്രതിഫലം വാങ്ങാന് തയാറല്ലാതിരുന്ന കെ.ടി.എസ് തന്റെ മുറുക്കാന് കടയില് എപ്പോഴും തേച്ചുവച്ച രണ്ട് ജോടി ജുബ്ബയും മുണ്ടും കരുതുമായിരുന്നു. സിനിമയില്നിന്ന് ഒരു വിളിവന്നാല് ഉടനെ പുറപ്പെടാന്.