ഷൊർണൂർ: ഡിവൈഎസ്പി ഓഫീസിൽ കുബേര അദാലത്ത് നടത്തും. വട്ടിപലിശ, ചെക്ക് വാങ്ങി പണം നല്കൽ, ആധാരം, ആർ സി ബുക്ക് മറ്റ് വിലപിടിപ്പുള്ള രേഖകൾ പണയം വച്ച് പലിശയ്ക്ക് പണംവാങ്ങി കഷ്ടടപ്പെടുന്നവർ, കൊള്ളപലിശക്കാരുടെ ഭീഷണി നേരിടുന്നവർ, അനധികൃത പണപിരിവ്, ഭീഷണി നേരിടുന്നവർ, വിലപ്പെട്ട വസ്തുക്കൾ പണയം സ്വീകരിച്ച് വട്ടിപലിശ വാങ്ങുന്നവർ, സ്റ്റാന്പ് പേപ്പറിൽ ഒപ്പുവാങ്ങി, കള്ളക്കുറി നടത്തി അനധികൃത സാന്പത്തിക ഇടപാട് നടത്തി വഞ്ചിതരായവർ, ഇവർക്കെല്ലാം അദാലത്തിൽ പരാതി നല്കാം.
അംഗീകാരമില്ലാതെ സാന്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികളും അദാലത്തിൽ പരിഗണിക്കും. 15ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഷൊർണൂർ ഡിവൈ എസ്പി ഓഫീസിലാണ് അദാലത്ത്. ഡിവൈഎസ് പി.എൻ മുരളീധരൻ, മറ്റ് പ്രധാന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പരാതികൾ കേൾക്കും.