ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിനു മുൻവശത്തുള്ള എംജി റോഡിൽ ലൈബ്രറിക്കു സമീപമുള്ള വൈദ്യുതി പോസ്റ്റ് ചരിഞ്ഞ് അപകടകരമായ അവസ്ഥയിൽ നിൽക്കുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നു. നാലന്പല തീർഥാടകരുടെ തിരക്കുള്ള ദിവസങ്ങളിൽ ഈ പോസ്റ്റിനടിയിലൂടെയാണു ഭക്തർ നടക്കുന്നത്.
ഈ വാർഡിലെ മുൻ ജനപ്രതിനിധി വൈദ്യുതി ഓഫീസിൽ നേരിൽ ചെന്നും പലതവണ നിവേദനം നൽകിയിട്ടും പ്രാദേശിക ചാനലുകൾ കാര്യത്തിന്റെ ഗൗരവം റിപ്പോർട്ട് ചെയ്തിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചു വരുന്നത്.
നാലന്പല തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് വൈദ്യുത വിഭാഗവും കൂടൽമാണിക്യം ദേവസ്വവും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.