ചാരുംമൂട്: രൂക്ഷമായ വരൾച്ച നേരിടുന്പോഴും ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോണ്ഗ്രസ് പ്രവർത്തകർ ചാരുംമൂട് കെഐപി ഓഫീസിന് മുന്നിൽ കുടം കമഴ്ത്തൽ പ്രതിഷേധം നടത്തി.
മഹിളാ കോണ്ഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡിസിസി പ്രസിഡന്റ് എം ലിജു ഉദ്ഘാടനം ചെയ്തു. കുടിവെള്ളവും റേഷനും നിഷേധിക്കുന്ന സർക്കാരിൽ നിന്നും ജനങ്ങൾ നീതി പ്രതീക്ഷിക്കുന്നത് അനൗചിത്യമാണെന്ന് എം. ലിജു അഭിപ്രായപ്പെട്ടു.
കുടിവെള്ള പ്രശ്നപരിഹാരത്തിനായി ഇടത് സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല യുഡിഎഫ് ഗവണ്മെന്റും തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കിയ പദ്ധതികളെ അട്ടിമറിക്കുവാൻ ശ്രമിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് റ്റി.ആർ. ബിന്ദു അധ്യക്ഷയായി കെപിസി സി സെക്രട്ടറി കെ.പി. ശ്രീകുമാർ , ഡിസിസി ജനറൽ സെകട്ടറിമാരായ ബി. രാജലക്ഷ്മി, ഗീതാ രാജൻ, പി.ബി. ഹരികുമാർ, കെ.ആർ. വിമല, മാജിദാ സാദിഖ്, ലതിക, രേണുക, വിജയം രഘു, എന്നിവർ പ്രസംഗിച്ചു