ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ കു​ട​മാ​റ്റ​ത്തി​ൽ ഇ​ടം പി​ടി​ച്ച് ആ​ർ​എ​സ്എ​സ് നേ​താ​വ് ഹെ​ഡ്ഗേ​വാ​റും; ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി കൊ​ല്ല​ത്തു നി​ന്നും വി​വാ​ദ വാ​ർ​ത്ത​ക​ൾ

കൊ​ല്ലം: വി​പ്ല​വ ഗാ​ന​ത്തി​ന് പി​ന്നാ​ലെ പൂ​ര​ത്തി​നി​ടെ ആ​ർ​എ​സ്എ​സ് നേ​താ​വ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രം ഉ​യ​ർ​ത്തി​യ​തി​ൽ വി​വാ​ദം.

ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ശ്രാ​മം മൈ​താ​ന​ത്ത് ന​ട​ന്ന കൊ​ല്ലം പൂ​ര​ത്തി​ന്‍റെ കു​ട​മാ​റ്റ​ത്തി​നി​ടെ​യാ​ണ് ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​ർ​ക്കൊ​പ്പം ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്ര​വും ഉ​യ​ർ​ത്തി​യ​ത്.

ബി.​ആ​ർ. അം​ബേ​ദ്ക്ക​ർ, ശ്രീ​നാ​രാ​യ​ണ ഗു​രു തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്ര​വും സ്ഥാ​നം പി​ടി​ച്ച​ത്. ഉ​ത്സ​വ ച​ട​ങ്ങു​ക​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം മ​റി​ക​ട​ന്നാ​ണ് ന​ട​പ​ടി.

Related posts

Leave a Comment