ഒല ഒല ഓലേ… ഒറ്റപ്പനയോലേ… പ​നം​കു​ട്ടി​യി​ല്‍ കു​ട​പ്പ​ന വ​സ​ന്തം

ക​ണ്ണി​നും മ​ന​സി​നും കു​ളി​ര്‍​മ സ​മ്മാ​നി​ച്ച് പ​നം​കു​ട്ടി​യി​ല്‍ കൂ​ട്ട​ത്തോ​ടെ കു​ട​പ്പ​ന​ക​ള്‍ പൂ​വി​ട്ടു. അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത വ​ഴി സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് പൂ​വി​ട്ട കു​ട​പ്പ​ന​ക​ള്‍.

അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ ക​ല്ലാ​ര്‍​കു​ട്ടി-​പാം​ബ്ല റോ​ഡി​ന് എ​തി​ര്‍​വ​ശ​ത്ത് മു​തി​ര​പ്പു​ഴ ആ​റി​ന് തീ​ര​ത്താ​ണ് പ​നം​കു​ട്ടി ഗ്രാ​മം. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഇ​വി​ടം കു​ട​പ്പ​ന​ക​ള്‍ കൊ​ണ്ട് ശ്ര​ദ്ധ നേ​ടി​യ​തോ​ടെ​യാ​ണ് പ​നം​കു​ട്ടി എ​ന്ന പേ​ര് ല​ഭി​ച്ച​തെ​ന്നാ​ണ് വാ​മൊ​ഴി.

സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കു​ട​പ്പ​ന​ക​ള്‍ പൂ​ക്കു​ന്ന​ത്. പൂ​വി​ടു​ന്ന​തോ​ടെ പ​ന​യു​ടെ ആ​യു​സ് അ​വ​സാ​നി​ക്കും. കു​ടി​യേ​റ്റ കാ​ല​ത്ത് പു​ര മേ​യു​ന്ന​തി​ന് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് കു​ട​പ്പ​ന​യു​ടെ ഓ​ല​ക​ളാ​ണ്.

താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ള്‍​ക്കും ആ​ശാ​ന്‍ ക​ള​രി​യി​ല്‍ കു​രു​ന്നു​ക​ള്‍​ക്ക് അ​ക്ഷ​രം എ​ഴു​തി ന​ല്‍​കു​ന്ന​തി​നും കു​ട​പ്പ​ന​ക​ളു​ടെ ഓ​ല​യാ​ണ് ഉപ​യോ​ഗി​ച്ചി​രു​ന്ന​ത്. ഒ​റ്റ​ത്ത​ടി വൃ​ക്ഷ​മാ​യ കു​ട​പ്പ​ന​യു​ടെ ശാ​സ്ത്രീ​യനാ​മം കോ​റി​ഫ എ​ന്നാ​ണ്.

Related posts

Leave a Comment