കരുനാഗപ്പള്ളി : വേനൽ കടുത്തതിനെ തുടർന്ന് കുടിനീരുകിട്ടാതെ വലയുന്ന പക്ഷികൾക്കായി തണ്ണീർകുടങ്ങളൊരുക്കി മാമ്പഴക്കാലം അവധിക്കാല ക്യാമ്പിലെ കുട്ടികൾ മാതൃകയായി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗ്ഗാത്മക ക്യാമ്പിലെ കുട്ടികളാണ് നാട്ടുകൂട്ടം പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ തണ്ണീർകുടമൊരുക്കിയത്.
ടൗണിന്റെ വിവിധ ഭാഗങ്ങളിലും സിവിൽ സ്റ്റേഷൻ പരിസരത്തെ വൃക്ഷങ്ങളിലും പക്ഷികൾക്കായി തണ്ണീർകുടമൊരുക്കി. ഡെപ്യൂട്ടി തഹസിൽദാർ നൗദാസ്, സെന്റർ ഫോർ സയൻസ് ഡയറക്ടർ വി. അരവിന്ദകുമാർ എന്നിവർ പരിസ്ഥിതി സന്ദേശം നൽകി.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷത വഹിച്ചു. ഗോപകുമാർ, ഡോ. സുജിത് എഡ്വിൻ പെരേര, മുഹമ്മദ് സലിംഖാൻ, ബെറ്റ്സൺ വർഗ്ഗീസ്, റിനോഷ് വേങ്ങൂർ, അരവിന്ദ്, ശ്യാംലാൽ പട്ടാഴി, ഹെലന വി അഹമ്മദ്,ആദിത്യ സന്തോഷ്, ഭഗത് രാജ് എന്നിവർ നേതൃത്വം നൽകി