കൊല്ലം :ജില്ലയിലെ മുഴുവൻ പട്ടികജാതി കോളനികളിലും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പറഞ്ഞു . ജില്ലാ പഞ്ചായത്ത് പട്ടികജാതി കോളനികളിൽ നടപ്പാക്കി വരുന്ന അയ്യങ്കാളി കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ അïൂർ കരിക്കുഴി എസ് സി കോളനിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു രാധാമണി.
പട്ടികജാതി മേഖലയിലെ കുടിവെള്ള പദ്ധതികൾക്ക് കഴിഞ്ഞ മൂന്ന് സാന്പത്തിക വർഷത്തിലായി 8 കോടി രൂപയോളം ജില്ലാ പഞ്ചായത്ത് ചെലവഴിച്ചതായി പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുക്കുന്ന കുടിവെള്ള പദ്ധതികൾക്ക് ജില്ലാപഞ്ചായത്ത് വിഹിതം നðകുന്നതിന് പുറമേയാണ് ഈ തുക വിനിയോഗിച്ചതെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഇ.എസ്.രമാദേവി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം സരോജിനി ബാബു ,സെക്രട്ടറി കെ. പ്രസാദ്, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവൻ, വാർഡ് മെന്പർ രമാമണി, വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.