കോട്ടയം: പ്രളയമേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിച്ച കുടിവെള്ളം ഏറ്റെടുക്കാതെ ഒരു മാസമായി കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ. 20 ലിറ്റർ കാനുകളിൽ നിറച്ച ഒരു ലോഡ് വെള്ളമാണ് റെയിൽവേ പോലീസ് സ്റ്റേഷനു സമീപം പ്ലാറ്റ് ഫോമിൽ സൂക്ഷിച്ചിരിക്കുന്നത്.
ചെന്നൈയിൽനിന്നാണ് ഇവ എത്തിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായ സീൽ ഇല്ലാത്തതിനാലാണ് കൊണ്ടുപോകാൻ വൈകുന്നതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ആരോഗ്യ വകുപ്പ് ജലസാന്പിൾ ശേഖരിച്ച് ശുദ്ധജലമാണെന്ന് ഉറപ്പാക്കിയ ശേഷം അടുത്ത ദിവസം റവന്യു വകുപ്പ് അധികൃതർ കുടിവെള്ളം ഏറ്റെടുക്കും.