വേനൽക്കാലരോഗങ്ങൾ ; കുടിവെള്ളം, ഭക്ഷണം- ശുചിത്വം ഉറപ്പാക്കണം

ശു​ചി​ത്വ​ര​ഹി​ത​മാ​യി ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കു​മ്പോ​ൾ വ​യ​റി​ള​ക്കം, കോ​ള​റ, ഹെ​പ്പ​റ്റൈ​റ്റി​സ്, ടൈ​ഫോ​യി​ഡ് എ​ന്നീ രോ​ഗ​ങ്ങ​ൾ വ​രാം. ശു​ദ്ധ​ജ​ല​ ല​ഭ്യ​ത​യി​ല്ലാ​യ്മ​യും വൃ​ത്തി​ഹീ​ന​മാ​യി ആ​ഹാ​രം സൂ​ക്ഷി​ക്കു​ക എ​ന്നതിനാലും ഭ​ക്ഷ​ണ​ത്തി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​കാൻ സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. പാ​കം ചെ​യ്ത ഭ​ക്ഷ​ണം അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ താ​പ​വ്യ​തി​യാ​നം കൊ​ണ്ട് പെ​ട്ടെ​ന്നുത​ന്നെ ചീ​ത്ത​യാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

പ്ര​തി​രോ​ധ മാ​ർ​ഗം
ശു​ദ്ധ​ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക. ഹോ​ട്ട​ൽ ഭ​ക്ഷ​ണം ക​ഴി​വതും ഒ​ഴി​വാ​ക്കു​ക. വീ​ടു​ക​ളി​ൽ ത​ന്നെ ശു​ദ്ധ​ജ​ല​ത്തി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ക.

ചി​ക്ക​ൻ പോ​ക്‌​സ്, മീ​സി​ൽ​സ്
പ​നി, ശ​രീ​ര​ത്തി​ൽ ചു​വ​ന്ന പാ​ടു​ക​ൾ, കു​മി​ള​ക​ൾ, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗ​മു​ള്ള ആ​ളു​ടെ അ​ടു​ത്ത് പോ​കു​മ്പോ​ൾ അ​യാ​ളു​ടെ സ്ര​വ​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്കം വ​രി​ക, ഉ​ച്ഛ്വാ​സ​വാ​യു​വി​ലൂ​ടെ അ​ണു​ക്ക​ൾ ശ്വ​സി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ രോ​ഗം പ​ക​രു​ന്നു

പ്ര​തി​രോ​ധം
എം. ​എം. ആ​ർ വാ​ക്‌​സി​ൻ, ചി​ക്ക​ൻ പോ​ക്‌​സ് വാ​ക്‌​സി​ൻ എ​ന്നി​വ സ്വീകരിക്കാ​വു​ന്ന​താ​ണ്. ഇ​വ രോ​ഗം വ​രു​ന്ന​തു ത​ട​യും. അ​സു​ഖം പി​ടി​പെ​ട്ടു ക​ഴി​ഞ്ഞാ​ൽ താ​മ​സി​യാ​തെ ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടു​ക, മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ക, പ​ഴ​ങ്ങ​ൾ, ജ്യൂ​സ്, എ​ളു​പ്പം ദ​ഹി​ക്കു​ന്ന ഭ​ക്ഷ​ണം എ​ന്നി​വ ക​ഴി​ക്കു​ക. ദേ​ഹ​ശു​ദ്ധി ദി​വ​സ​വും ചെ​യ്യാ​ൻ പ്ര​ത്യേ​കം ശ്രദ്ധിക്കു​ക.

ക​ണ്ണു​ദീ​ന​ങ്ങ​ൾ
ചെ​ങ്ക​ണ്ണ് പോ​ലു​ള്ള ക​ണ്ണു​ദീ​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്ത് അ​ധി​ക​മാ​യി കാ​ണാ​റു​ണ്ട്. രോ​ഗി​യു​ടെ സ്രവങ്ങ​ൾ കൈ​ക​ളി​ൽ പ​റ്റു​ക​യും പി​ന്നീ​ട് ന​മ്മു​ടെ കൈ​ക​ളി​ൽ നി​ന്ന് ക​ണ്ണി​ൽ എ​ത്തു​ക​യും ചെ​യ്യു​മ്പോ​ൾ രോ​ഗം പി​ടി​പെ​ടു​ന്നു. ഇ​ട​യ്ക്കി​ടെ കൈ​ക​ൾ സോ​പ്പി​ട്ട് ക​ഴു​കു​ന്ന​തു​വ​ഴി ചെ​ങ്ക​ണ്ണി​നെ പ്ര​തി​രോ​ധി​ക്കാം.

നി​ർ​ദേ​ശ​ങ്ങ​ൾ
* വെ​യി​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടു​ത​ലുള്ള സ​മ​യം വീ​ടി​ന​ക​ത്തു ത​ന്നെ ഇ​രി​ക്കു​ക. * ത്വ​ക് രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ സ​ൺ സ്‌​ക്രീ​ൻ, പൗ​ഡ​റു​ക​ൾ, ശ​രീ​രം മ​റ​യ്ക്കുന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക * അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ, കു​ട, തൊ​പ്പി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക. * ധാ​രാ​ളം വെ​ള്ളം, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.* വീ​ട്ടി​ൽ ത​ന്നെ വൃ​ത്തി​യാ​യി പാ​കം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ക. * വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക.


വിവരങ്ങൾ –
ഡോ. ​ധ​ന്യ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,
ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ്യ​ൻ
എ​സ് യു ​ടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തിരുവനന്തപുരം

Related posts

Leave a Comment