വേനൽ കനക്കുന്നു, കി​ണ​ർവെ​ള്ള​ത്തി​ന് പ​ച്ച​നി​റം; ആ​ശ​ങ്ക​യി​ൽ ആ​ന​ത്താ​നം നി​വാ​സി​ക​ൾ

കോ​ട്ട​യം: കി​ണ​ർ വെ​ള്ള​ത്തി​ന് പ​ച്ച നി​റം. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ ആ​ന​ത്താ​നം താ​ഴ്‌​വ​ര പ്ര​ദേ​ശ​ത്തെ ആ​റ് കി​ണ​റു​ക​ളി​ലാ​ണ് നി​ല​വി​ൽ അ​സാ​ധാ​ര​ണ​മാ​കും വി​ധം ക​ടും​പ​ച്ച നി​റ​ത്തി​ൽ വെ​ള്ളം കാ​ണ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം നി​റ​വ്യ​ത്യാ​സം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നു വീ​ട്ടു​കാ​ർ പ​റ​യു​ന്നു.രാ​വി​ലെ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ടാ​ങ്കു​ക​ളി​ൽ അ​ടി​ച്ചി​ട്ട വെ​ള്ള​ത്തി​നു നി​റ​ഭേ​ദം ഉ​ണ്ടാ​യി​ട്ടി​ല്ല.

ഉ​ച്ച​യ്ക്കു​ശേ​ഷം കി​ണ​റ്റി​ലെ വെ​ള്ളം ശേ​ഖ​രി​ച്ച​വ​ർ നി​റ​ഭേ​ദം തി​രി​ച്ച​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി വി​വ​രം പ​ങ്കു​വ​ച്ച​പ്പോ​ഴാ​ണ് മ​റ്റു കി​ണ​റു​ക​ളി​ലും വെ​ള്ള​ത്തി​ന്‍റെ നി​റ​ഭേ​ദം തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ കി​ണ​റു​ക​ളി​ൽ വെ​ള്ള​ത്തി​ന് നി​റ​വ്യ​ത്യാ​സം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നു​ള്ള​തും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

നി​റവ്യ​ത്യാ​സ​മു​ള്ള വെ​ള്ളം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഭൂ​ജ​ല വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്നു രാ​വി​ലെ എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment