പ്രളയജലത്തോടൊപ്പമെത്തിയ ചെളിയും മാലിന്യവും കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ; മണർകാട് ഐരാറ്റുനട നിരമറ്റത്ത്  കുടിവെള്ളം മുട്ടി 120 കുടുംബങ്ങൾ

സി.​സി.​സോ​മ​ൻ
കോ​ട്ട​യം: പ്ര​ള​യ​ജ​ല​ത്തോ​ടൊ​പ്പം ഒ​ഴു​കി​യെ​ത്തി​യ ചെ​ളി​യും മാ​ലി​ന്യ​വും കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റ്റി​ൽ വീ​ണ് 120 വീ​ട്ടു​കാ​രു​ടെ വെ​ള്ളം​കു​ടി മു​ട്ടി. മ​ണ​ർ​കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഐ​രാ​റ്റു​ന​ട നി​ര​മ​റ്റം നി​വാ​സി​ക​ളാ​ണ് ര​ണ്ടാ​ഴ്ച​യാ​യി കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ല​യു​ന്ന​ത്. ഇ​പ്പോ​ൾ ദൂ​രെ സ്ഥ​ല​ത്തു നി​ന്നാ​ണ് ഇ​വി​ട​ത്തു​കാ​ർ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്.

അ​ഞ്ചു വ​ർ​ഷം മു​ൻ​പു​വ​രെ വെ​ള്ള​ത്തി​നാ​യി കി​ലോ​മീ​റ്റു​ക​ൾ ന​ട​ന്ന് ക​ഷ്ട​പ്പെ​ട്ട​വ​രാ​ണ് നി​ര​മ​റ്റം നി​വാ​സി​ക​ൾ. നി​ര​മ​റ്റം കു​ടി​വെ​ള്ള പ​ദ്ധ​തി വ​ന്ന​തോ​ടെ ഇ​വ​രു​ടെ ക​ഷ്ട​പ്പാ​ടി​ന് അ​റു​തി​യാ​യി. നി​ര​മ​റ്റം കു​ന്നി​ൻ മു​ക​ളി​ൽ 26000 ലി​റ്റ​ർ കൊ​ള്ളു​ന്ന ടാ​ങ്ക് സ്ഥാ​പി​ച്ച് സ​മീ​പ​ത്തെ താ​ഴ്ച​യി​ലു​ള്ള കി​ണ​റ്റി​ൽ നി​ന്ന് വെ​ള്ളം സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മാ​ണ് ഇ​വി​ട​ത്തു​കാ​രു​ടെ വെ​ള്ളം​കു​ടി മു​ട്ടി​ച്ച​ത്. കി​ണ​റ്റി​ലേ​ക്ക് ചെ​ളി​യും മാ​ലി​ന്യ​വു​മെ​ല്ലാം ഒ​ഴി​കി​യെ​ത്തി​യ​തോ​ടെ കി​ണ​ർ വൃ​ത്തി​ഹീ​ന​മാ​യി. മോ​ട്ടോ​ർ പു​ര വ​രെ വെ​ള്ള​ത്തി​ലാ​യി​രു​ന്നു. കി​ണ​റ്റി​ൽ വീ​ണു​കി​ട​ക്കു​ന്ന ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​തെ പ​ന്പിം​ഗ് തു​ട​രാ​ൻ ക​ഴി​യി​ല്ല.

ഇ​തി​നു​ള്ള ഭാ​രി​ച്ച ചെ​ല​വ് വ​ഹി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ വ​ല​യു​ക​യാ​ണ് നി​ര​മ​റ്റ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ. കോ​ട്ട​യം ജി​ല്ല​യെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ര​മ​റ്റം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് നേ​രി​ട്ട പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ല്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റ്റി​ൽ വീ​ണ ചെ​ളി​യും മാ​ലി​ന്യ​മ​ട​ങ്ങി​യ വെ​ള്ള​വും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു. യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കി ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

Related posts