വേനൽ കനത്തതോടെ  ജലാശയങ്ങൾ വറ്റിവരണ്ടു; പൊതു  പൈപ്പിലും വെള്ളമില്ലാതെ വലഞ്ഞ് നാട്ടുകാർ

ക​ടു​ത്തു​രു​ത്തി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. വി​വി​ധ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ജ​നം പ്ര​തി​സ​ന്ധി​യി​ൽ. ദി​വ​സം ചെ​ല്ലു​ന്തോ​റും ചൂ​ടി​ന്‍റെ ശ​ക്തി വ​ർ​ദ്ധി​ച്ചു വ​രു​ന്ന​തി​നാ​ൽ കു​ടി​വെ​ള്ള​ക്ഷാമത്തി​ന്‍റെ രൂ​ക്ഷ​ത വ​ർ​ദ്ധി​ക്കു​ക​യാ​ണ്. കൈത്തോ​ടു​ക​ളും കു​ള​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളു​മെ​ല്ലാം വ​റ്റി വ​ര​ണ്ട നി​ല​യി​ലാ​ണ്.

പ്ര​ധാ​ന തോ​ടു​ക​ളി​ലെ​ല്ലാം പ​ല സ്ഥ​ല​ത്തും വെ​ള്ളം വ​റ്റി അ​ടി​ത്ത​ട്ട് തെ​ളി​ഞ്ഞ് ക​ണാ​വു​ന്ന അ​വ​സ്ഥ​യാ​ണ്. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ മാ​സ​ങ്ങ​ളാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലും ആ​ളു​ക​ൾ പ​ണം ന​ൽ​കി​യാ​ണ് വെ​ള്ളം വാ​ങ്ങു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വാ​ങ്ങു​ന്ന വെ​ള്ളം കി​ണ​റു​ക​ളി​ലേ​ക്ക് അ​ടി​ക്കു​ക​യാ​ണെ​ങ്കി​ലും കൊ​ടും ചൂ​ടി​ൽ ര​ണ്ട് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ കി​ണ​റു​ക​ളി​ൽ വെ​ള്ളം നി​ൽ​ക്കു​ന്നി​ല്ല.

ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ കൊ​ടി​ക്കു​ത്തി, മൈ​ലാ​ടും​പാ​റ, തി​രു​വ​ന്പാ​ടി, വെ​ള്ളാ​ശ്ശേ​രി, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കീ​ഴൂ​ർ, ജാ​തി​ക്കാ​മ​ല, അ​റു​നൂ​റ്റി​മം​ഗ​ലം, കു​ന്ന​പ്പി​ള്ളി, ഞീ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഞീ​ഴൂ​ർ, കാ​ട്ടാ​ന്പാ​ക്ക്, കൂ​വേ​ലി, തു​രു​ത്തി​പ്പ​ള്ളി, മാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ത്താ​നം, ക​ള​ത്തൂ​ർ, സ്ലീ​വാ​പു​രം, ചാ​മ​ക്കാ​ല, മാ​ൻ​വെ​ട്ടം തു​ട​ങ്ങീ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

വെ​ള​ള​മി​ല്ലാ​തെ ജ​നം ന​ട്ടം തി​രി​യു​ന്പോ​ഴും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ളി​ൽ നി​ന്നു വെ​ള്ളം കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്. ഇ​തേ​സ​മ​യം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പൈ​പ്പു​ക​ൾ പൊ​ട്ടി​യൊ​ഴു​കി രാ​പ​ക​ൽ വ്യത്യാ​സ​മി​ല്ലാ​തെ വെ​ള്ളം ന​ഷ്ട​പ്പെ​ടു​ന്നു​മു​ണ്ട്. പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​ർ​ക്കും കി​ണ​റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പാ​ട​ത്തി​ന് സ​മീ​പ​മാ​യ​തി​നാ​ൽ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ന് പു​ളി​പ്പാ​ണ്. കൂ​ടാ​തെ ആളുകൾ തി​ങ്ങി​പാ​ർ​ക്കു​ന്ന​തി​നാ​ൽ ക​ക്കൂ​സു​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണ്.

ഇ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ കി​ണ​റു​ക​ളി​ലെ വെ​ള്ളം കു​ടി​ക്കാ​ൻ പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പാ​ട​ത്ത് പ​ണി​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​ത്ത് കി​ണ​റു​ക​ളി​ലെ വെ​ള്ളം ക​ല​ങ്ങു​ക​യും ഉ​ന്ത് നി​റ​യു​ക​യും ചെ​യ്യും. അ​തോ​ടെ വ​സ്ത്രം അ​ല​ക്കാ​നും പാ​ത്ര​ങ്ങ​ൾ ക​ഴു​കാ​ൻ പോ​ലും കി​ണ​റ്റി​ലെ വെ​ള്ള​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശങ്ങളിലെ ആളു​ക​ൾ പ​റ​യു​ന്നു.

മു​ണ്ടാ​ർ ഉ​ൾ​പെ​ടെ​യു​ള്ള പ​ല തു​രു​ത്തു​ക​ളി​ലും ചു​റ്റും വെ​ള്ള​മു​ണ്ടെ​ങ്കി​ലും കു​ടി​ക്കു​ന്ന​തി​ന് ഒ​രു​തു​ള്ളി ശു​ദ്ധ​ജ​ലം പോ​ലും ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ചരി​ച്ചാ​ണ് ജ​നം കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. മു​ണ്ടാ​ർ ഉ​ൾ​പെ​ടെ​യു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം കി​ട്ടാ​തെ ജ​നം വ​ല​യു​ക​യാ​ണ്. വ​ള്ള​ത്തി​ൽ പോ​യും കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്നു​മാ​ണ് ഇ​വി​ടെ​യു​ള​ള​വ​ർ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്.

പ​ല​യി​ട​ങ്ങളിലും കി​ണ​റു​ക​ളി​ൽ തൊ​ട്ടി മു​ങ്ങാ​നു​ള്ള വെ​ള്ളം പോ​ലു​മി​ല്ല. ഇ​തു മൂ​ലം മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​ക്കു​വാ​നും നി​ർ​വാ​ഹ​മി​ല്ല. രാ​വി​ല​ത്തെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വെ​ള്ളം കോ​രിക്കഴി​യു​ന്ന​തോ​ടെ കി​ണ​റി​ന്‍റെ കൊ​ട്ട​ക്കു​ഴി​യി​ൽ പോ​ലും ഒ​രു തു​ള്ളി വെ​ള്ളം കാ​ണി​ല്ലെ​ന്നു വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു. കു​ന്നുക​ളി​ടി​ച്ചു​ള്ള മ​ണ്ണെ​ടു​പ്പും നീ​ർ​ത്ത​ട​ങ്ങ​ളും പാ​ട​ശേ​ഖ​ര​ങ്ങ​ളും വ്യാ​പ​ക​മാ​യി നി​ക​ത്തി​യ​തു​മാ​ണ് ജ​ല​ക്ഷാ​മം ഇ​ത്ര​യും രൂ​ക്ഷ​മാ​കാ​നി​ട​യാ​ക്കി​യ​ത്.

Related posts