പത്തനംതിട്ട: ഉപഭോക്താവിന് ശുദ്ധജലവിതരണത്തില്‍ വീഴ്ച വരുത്തിയ ജല അഥോറിറ്റി ഉദ്യോഗസ്ഥൻ നഷ്ടപരിഹാരം നല്കാന് പത്തനംതിട്ട ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം ഉത്തരവ്. തന്റെ വീട്ടിലേക്കുള്ള കുടിവെള്ള വിതരണത്തിന് വിഴ്ചവരുത്തി എന്നാരോപിച്ച് തടിയൂര്‍ സ്വദേശിയും മുതിര്‍ന്ന പൗരനുമായ വര്‍ഗീസ് ഫിലിപ്പ് നല്കിയ പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരന്റെ വീട്ടിലേക്ക് മുടങ്ങാതെ കുടിവെള്ള വിതരണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എതിര് കക്ഷികളായ പത്തനംതിട്ട ജല അഥോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ ചേര്‍ന്ന് പരാതിക്കാരന് 5000 രൂപ നഷ്ടപരിഹാരവും 1000 രൂപ വ്യവഹാര ചെലവായും നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.
ജല അഥോറിറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കാനും തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കി നല്‍കണമെന്നും ഫോറം ഉത്തരവിട്ടു. ഫോറം പ്രസിഡന്റ് ജോര്‍ജ് ബേബി (ബേബിച്ചന് വെച്ചൂച്ചിറ), അംഗം എന്‍. ഷാജിതാ ബീവി എന്നിവര്‍ ചേര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.