ദ്ര​വി​ച്ച​പാ​ല​ത്തി​ലെ പൈ​പ്പ് എം​എ​ൽ​എ മാ​റ്റും; ദേ​ശീ​യ​പാ​ത​യി​ലെ പ​ഴ​യ  പൈ​പ്പ് ആ​ര് മാ​റ്റും; കുടിവെള്ള പ്രശ്നത്തിൽ ആശങ്ക മാറാതെ പറവൂരിലെ ജനങ്ങൾ


പ​റ​വൂ​ർ: കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ൽ ആ​ശ​ങ്ക മാ​റാ​തെ പ​റ​വൂ​രി​ലെ ജ​ന​ങ്ങ​ൾ. പ​ഴ​യ​പാ​ല​ത്തി​നു മു​ക​ളി​ൽ​കൂ​ടി പോ​കു​ന്ന കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്ന​തോ​ടെ വ​ട​ക്കേ​ക്ക​ര ചി​റ്റാ​റ്റു​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ളം മു​ട​ങ്ങു​മെ​ന്ന ആ​ശ​ങ്ക മാ​റു​മെ​ന്നാ​ണ് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ പ​റ​യു​ന്ന​ത്.

പൈ​പ്പ് മാ​റ്റി പു​ഴ​ക്കി​ട​യി​ലൂ​ടെ സ്ഥാ​പി​ക്കാ​ൻ 32 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി​ട്ടും എം​എ​ൽ​എ​അ​റി​യി​ച്ചു. പ​റ​വൂ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ​നി​ന്നും വ​ട​ക്കേ​ക്ക​ര, ചി​റ്റാ​റ്റു​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന​താ​ണു 40 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഇ​രു​മ്പു​പൈ​പ്പ്.

പൈ​പ്പി​നെ​ക്കാ​ൾ ദ​ശാ​ബ്ദ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള രാ​ജ​ഭ​ര​ണ​കാ​ല​ത്തെ മ​ര​പ്പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ​യാ​ണ് പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ര​പ​ല​ക​ളും ഇ​രു​മ്പു തൂ​ണു​ക​ളും ദ്ര​വി​ച്ച് ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ് പാ​ല​ത്തി​ന്‍റെ സ്ഥി​തി. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന പൈ​പ്പ് ക​ട​ന്നു പോ​കു​ന്ന​തി​നാ​ൽ പാ​ലം ത​ക​ർ​ന്നാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും.

നേ​ര​ത്തെ കു​ടി​വെ​ള്ള പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തി​ന്‍റെ പ​ണി​ക​ൾ ന​ട​ന്നി​രു​ന്നി​ല്ല. പി​ന്നീ​ട് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. 90 മീ​റ്റ​ർ നീ​ള​ത്തി​ൽ പു​തി​യ450 എ​ച്ച് ഡി ​പി പൈ​പ്പാ​ണ് സ്ഥാ​പി​ക്കു​ക.

ദേശീയപാതയിലെ കാര്യമോ‍?
പ​ക്ഷേ ദേ​ശീ​യ പാ​ത​യി​ൽ കൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​ത്ര ത​ന്നെ കാ​ല​പ​ഴ​ക്ക​മു​ള്ള 400 എം​എം പ്രി​മോ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടി​ല്ല.

പ​ഴ​യ​പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ 2014 ഡി​സം​ബ​റി​ൽ 3 കോ​ടി 41 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി സ​ർ​ക്കാ​ർ ന​ൽ​കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ദേ​ശീ​യ പാ​ത കു​ഴി​ച്ച് പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ എ​ൻ​എ​ച്ച് അ​ഥോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ അ​മ്മ​ൻ​കോ​വി​ൽ മു​ത​ൽ ദേ​ശീ​യ​പാ​ത വ​രെ​യു​ള്ള 275 മീ​റ്റ​ർ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​നു മു​മ്പാ​യി സു​നാ​മി ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വാ​ട്ട​ർ അ​ഥോ​റി​റ്റി മു​ത​ൽ അ​മ്മ​ൻ​കോ​വി​ൽ വ​രെ​യു​ള്ള 750 മീ​റ്റ​ർ പൈ​പ്പും മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു.

പാ​ല​ത്തി​ൽ കൂ​ടി​യു​ള്ള 90 മീ​റ്റ​ർ പൈ​പ്പ് കൂ​ടി മാ​റ്റി​യാ​ലും യ​ഥാ​ർ​ഥ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കി​ല്ല. പാ​ല​ത്തി​ന്‍റെ തെ​ക്കും വ​ട​ക്കു​മാ​യി ടൗ​ൺ ഹാ​ൾ മു​ത​ൽ മു​ന​മ്പം ക​വ​ല വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​ക​ടി​യി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന 1950 മീ​റ്റ​ർ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ച്ചാ​ലേ യ​ഥാ​ർ​ഥ പ്ര​ശ്ന പ​രി​ഹാ​രം ആ​കു​ക​യു​ള്ളൂ.

ഇ​തി​നാ​യി 400 എം.​എം പ്രി​മോ പൈ​പ്പ് മാ​റ്റി അ​ത്ര​യും ത​ന്നെ വ്യാ​സ​മു​ള്ള ഡി​ഐ – കെ19 ​പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 3 കോ​ടി 10 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് അ​ധി​കൃ​ത​ർ​ത​യ്യാ​റാ​ക്കി, ഇ​തി​ൽ ഒ​രു കോ​ടി നാ​ല് ല​ക്ഷം രൂ​പ റോ​ഡ് പു​ന:​സ്ഥാ​പി​ക്കാ​നാ​യി​ട്ടാ​ണു് വ​ക​യി​രു​ത്തി​ട്ടു​ള്ള​ത്.

ആ​റ് വ​ർ​ഷം മു​മ്പ് സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടും ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന ജോ​ലി​യു​ടെ എ​സ്റ്റി​മേ​റ്റ് വീ​ണ്ടും ത​യ്യാ​റാ​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ഴും ചു​വ​പ്പ് ഫ​യ​ലി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

നി​ല​വി​ൽ പ​ഴ​യ പൈ​പ്പി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ചോ​ർ​ച്ച​യു​ണ്ട് ഇ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ വെ​ള്ളം പാ​ഴാ​യി പോ​കു​ന്ന​തും, റോ​ഡ് ത​ക​രു​ന്ന​തു​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​ത്.

ക​ണ്ണ​ൻ​കു​ള​ങ്ങ​ര ബാ​വ പ​ള്ളി​ക്കു സ​മീ​പം പ​ത്ത് ത​വ​ണ എ​ങ്കി​ലും റോ​ഡ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ത്തി​പൊ​ളി​ച്ച് ചോ​ർ​ച്ച പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും.​നി​ല​വി​ൽ ഇ​വി​ടെ വെ​ള്ളം പ​ഴാ​യി റോ​ഡ് ത​ക​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

ദി​വ​സേ​ന എ​ന്നോ​ണം പൊ​ട്ടു​ന്ന പൈ​പ്പും, ഇ​തി​ന്‍റെ പേ​രി​ൽ മാ​സ​ത്തി​ൽ പ​ല പ്രാ​വ​ശ്യം കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന സ്ഥി​തി​വി​ശേ​ഷ​വും പ്ര​ദേ​ശ​ത്ത് നി​ല​നി​ൽ​ക്കു​മ്പോ​ൾ ആ​ശ​ങ്ക​പ്പെ​ടാ​തെ ജ​ന​ത്തി​നു് എ​ത്തു ചെ​യ്യാ​നാ​കും.

Related posts

Leave a Comment