എരുമപ്പെട്ടി: വേലൂർ കുറുമാൽ പുത്തനങ്ങാടി കുടിവെള്ള പ്രശ്നം പരിഹരിക്കണ മെന്നാവശ്യപ്പെട്ട് നാട്ടുകാർ കുടുംബ സമ്മേതം 300 ഓളം പേർ പരാതിയുമായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ. വേലൂർ പഞ്ചായത്തിൽ കുറുമാൽ പുത്തനങ്ങാടി ഭാഗത്ത് 10, 11 വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
താഴ്ന്ന പ്രദേശമായ ഇവിടെ പഞ്ചായത്തിന്റെ കുഴൽ കിണർ ഉണ്ട് ഇതിൽ നിന്ന് 12 വർഷമായി വെള്ളം മറ്റു ഭാഗങ്ങളിലേക്ക് രാവിലെ അഞ്ചുമുതൽ ഉച്ചതിരിഞ്ഞ് മൂന്നു വരെയാണ് പന്പിംഗ് നടത്തി വെള്ളം കൊണ്ടുപോകുന്നത്. ഇതുമൂലം ഇന്ന് മാസമായി സമീപ കിണറുകളിലെ വെള്ളം വറ്റി. ഇത്രയും വെള്ളമുള്ള പ്രദേശവാസികൾ 5000 ലിറ്റർ വെള്ളത്തിൽ 750 രൂപയ്ക്ക് വീട്ടുകാർ സ്വന്തം ചിലവിൽ ഇറകുകയാണിവിടെ ഈ വെള്ളം കുടിക്കാൻ കഴിയില്ലന്നും കുടിക്കാനുള്ള വെള്ളം ബൈക്കുകളിൽ ബന്ധുവീട്ടുകളിൽ നിന്ന് കൊണ്ടുവരുകയാണ് ചെയ്യുന്നത്.
പരാതികളായി പഞ്ചായത്തിന് ബന്ധപ്പെട്ടപ്പോൾ 200 ലിറ്റർ വീതം നാലു തവണ വെള്ളം അടിച്ചു തന്നു. ഇപ്പോൾ ഇത് നിർത്തി മറ്റ് ഭാഗത്തേക്ക് വെള്ളം കൊണ്ടുപോയപ്പോൾ നാട്ടുകാർ മോട്ടോർ ഷെഡ് പൂട്ടി. പിന്നീട് തുറന്നു കൊടുത്തു.തുടർന്ന് ഇന്ന് രാവിലെ 120 ഓളം വീട്ടുകാർ പോലീസ് സ്റ്റേഷനിൽ വന്ന് പരാതി നൽക്കി പോലീസ് പരാതി കാരും, പഞ്ചായത്തും ആയി ചർച്ച നടത്തുനുണ്ട്. ഈ ഭാഗത്തുള്ള മൂന്ന് വഴികളിലേക്കും പൊതു ടാപ്പുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.