ആലപ്പുഴ: വഴി യാത്രക്കാർക്ക് കുടിവെള്ള സൗകര്യമൊരുക്കി എസ്വൈഎസ് മണ്ണഞ്ചേരി സർക്കിൾ. ജല സംരക്ഷണ ക്യാന്പയിന്റ ഭാഗമായി എസ്വൈഎസ് സംസ്ഥാന വ്യാപകമായി ആചരിച്ച് വരുന്ന ജലമാണ് ജീവൻ എന്ന പദ്ധതിയുടെ ഭാഗമായാണ് മണ്ണഞ്ചേരി ജംഗ്ഷനിൽ കുടിവെള്ള സംഭരണി ഒരുക്കിയത്.
ജലക്ഷാമം ഉള്ള ഏരിയകളിൽ സൗജന്യ കുടിവെള്ള വിതരണം, പൊതു സ്ഥലങ്ങളിൽ കുടിവെള്ള സംഭരണി, പക്ഷികൾക്കും മൃഗങ്ങൾക്കും ജലപാന സൗകര്യം ഒരുക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. പഞ്ചായത്ത് പ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, സംഘടനാ നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ജല വിനിയോഗ സംരക്ഷണ ചർച്ച സംഘടിപ്പിക്കും.
സാന്ത്വനം ക്ലബിന്റെ നേതൃത്വത്തിൽ പൊതു ജന പങ്കാളിത്തത്തോടെ കായൽ കൂട്ടം സമിതി രൂപീകരിച്ചു ജല സ്രോതസുകൾ നവീകരികരിച്ചു ബോധവൽക്കരണ ബോർഡ് സഥാപിക്കുകയും ചെയ്യും.എസ്വൈഎസ് ആലപ്പുഴ സോണ്‍ ഫിനാൻസ് സെക്രട്ടറി നാസർ കോര്യംപള്ളി ഉദ്ഘാടനം ചെയ്തു.
അനസ് സുഹ്രി അധ്യക്ഷത വഹിച്ചു. എസ്വൈഎസ് മണ്ണഞ്ചേരി സർക്കിൾ പ്രസിഡന്റ് കേരള മുസ്ലിം ജമാഅത് ആലപ്പുഴ സോണ്‍ വൈസ് പ്രസിഡന്റ് സി എ അബ്ദുള്ള മുസ്ലിയാർ, എസ്വൈഎസ് മണ്ണഞ്ചേരി സർക്കിൾ സെക്രട്ടറി അസ്ലം പൊന്നാട്, ഫിനാൻസ് സെക്രട്ടറി നവാബ് കൂട്ടുങ്കൽ, സാന്ത്വനം സെക്രട്ടറി മഹീൻ കന്പിയകം, അബൂബക്കർ പൊക്കത്തിൽ എന്നിവർ സംസാരിച്ചു.