തുറവൂർ: ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിന്റെയും രാഷ്ട്രീയ വടംവലിയിൽ വെള്ളം കിട്ടാതെ ജനം ദുരിതത്തിൽ. അരൂർ നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ഇനിയും ശാശ്വത പരിഹാരമായിട്ടില്ല.
കടലിനും കായലിനുoഇടയിൽ കിടക്കുന്ന ഈ പ്രദേശം വെള്ളം മൂലം എന്നും കലഹമാണ്. ശക്തിയായ വേലിയേറ്റമുണ്ടാകുമ്പോൾ കടലിൽ നിന്നും ഉപ്പ് വെള്ളം കയറി പരമ്പരാഗത കുടിവെള്ള ശ്രോതസുകൾ മലിനമാകും. പിന്നെ കടുത്ത ശുദ്ധജല ക്ഷാമം.
ഒപ്പം മാറാതെ വെള്ളക്കെട്ടുo .വർഷകാലമായാൽ പെയ്ത്ത് വെ ള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാതെ കനത്ത വെള്ളക്കെട്ടിലാകും ഈ മണ്ഡലം. അങ്ങനെ എന്നും വെള്ളം കൊണ്ട് കലഹമാണിവിടെ. ഈ കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത ശുദ്ധജല ക്ഷാമമാണ് തീരദേശ മേഖലയിൽ അനുഭവപ്പെടുന്നത്.
തീരദേശ മേഖലയിൽ തുറവൂർ: കുത്തിയതോട്;കോടംതുരുത്ത്;എഴുപുന്ന;അരൂർ പഞ്ചായത്തുകളിലാണ് ഏറേ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതു് .ഇതിൽ തന്നെ പള്ളിത്തോട് തീരമേഖലയിൽ വടക്കേക്കാട് കോളനി, ഇണ്ടംതുരുത്ത്;തെരുവിൻ ചിറ എന്നിവിടങ്ങളിൽ ശുദ്ധജലം കിട്ടാക്കനിയാണു്.
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരവും നടപടികളും ഉണ്ടാകണമെന്നാവശ്യപ്പെട്ട് കൊണ്ട് സ്ഥലം എം എൽ ഏ അഡ്വാ: ഷാനിമോൾ ഉസ്മാൻ വിഷയംവകുപ്പ് മന്ത്രിമാരേയും, മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടേയും ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും കാര്യമായ ഇടപെടലുകളോ നടപടിയോ ഉണ്ടായില്ലെന്നതു് ശ്രദ്ധേയമാണ്.
അരൂർ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം നിയമസഭയിൽ വരെ എം.എൽ.എ എത്തിച്ച് ചർച്ച ചെയ്തെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായില്ല.
ചിറ്റമ്മനയമെന്ന്
എന്നാൽ വികസന പ്രവർത്തനത്തിലും കുടിവെള്ളം ഉൾപ്പടെ മറ്റ് അടിസ്ഥാന പ്രശ്നങ്ങളിലും ഈ മണ്ഡലത്തോട് സർക്കാർ ചിറ്റമ്മനയമാണ് അനുവർത്തിക്കുന്നതെന്നും, അതിന് കാരണം പ്രതിപക്ഷ എം എൽ എ ആയതു കൊണ്ടും, ; പദ്ധതികൾ കാര്യക്ഷമമായി ;
സമയബന്ധിതമായി നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഇടതുപക്ഷ സംഘടനാ യൂണിയനുകളിൽപ്പെട്ടവരാണെന്നും അതാണ് മണ്ഡലത്തിൻ്റെ വികസന കുതിപ്പിന് വിലങ്ങ് തടിയായി മാറിയതെന്നുമുള്ള ജനങ്ങളുടെആക്ഷേപം ശക്തമാണ്. അതേ സമയം കുടിവെള്ള പ്രശ്ന ത്തിന് ഒരു പരിധി വരെ പരിഹാരമായേക്കാവുന്ന ജല ജീവൻ പദ്ധതി പ്രതീക്ഷയോടെയാണ് മണ്ഡലം നോക്കിക്കാണുന്നതു്.
സംസ്ഥാനത്താകെ 2020-21 സാമ്പത്തിക വർഷത്തിൽ 21.42 ലക്ഷം ശുദ്ധജല കണക്ഷനുകൾ നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം.എന്നാൽ സംസ്ഥാനത്ത് പദ്ധതി ആരംഭിച്ചതു തന്നെ സാമ്പത്തിക വർഷം തുടങ്ങി ഏഴ് മാസത്തിന് ശേഷമാണ്.
ജലജീവൻ പദ്ധതി
ജലജീവൻ പദ്ധതി പ്രകാരം വീടുകൾക്ക്സൗജന്യമായാണ് പൈപ്പ് കണക്ഷനുകൾ നൽകുന്നത്.വാട്ടർ അതോറിറ്റിയുടെ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ തുറവൂർ സബ് സെൻ്ററിൻ്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലായി 62.5 ലക്ഷം രൂപ മുടക്കി 39000 പുതിയ കണക്ഷനുകൾ നൽകാൻ കഴിയുമെന്നാണ് അറിയുന്നത്.
ഇത് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് ജനങ്ങൾ കരുതുന്നു.2019 ഓഗസ്റ്റിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജലജീ വ ൻ പദ്ധതിക്ക് സംസ്ഥാനത്തു് ഭരണാനുമതി ലഭിച്ചത് ഒക്ടോബറിലാണ്. വൈകിയാണ് ഈ പദ്ധതി ആരംഭിച്ചതെങ്കിലും വളരെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഇതിനെ കാണുന്നത്.