കൊല്ലം :തഴവ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ പ്രദേശത്ത് പ്രളയ കെടുതിയിൽ നൂറുകണക്കിന് കുടിവെള്ള സ്രോതസുകളായ കിണറുകൾ മലിനജലത്തിൽ മുങ്ങപ്പെട്ടുപോയിരുന്നു.ഇവ വൃത്തിയാക്കുന്നതിൽ കാലതാമസം വരുത്തുന്നതിൽ പ്രതിക്ഷേധിച്ച് പാവുമ്പ മണ്ഡലം യൂത്ത് കോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും സെക്രട്ടറിയേയും യൂത്ത് കോൺഗ്രസ് ഉപരോധിച്ചു.
കക്കൂസ് മാലിന്യങ്ങൾ,ഭൂമിയുടെ മുകൾപ്പരപ്പിൽ അടിഞ്ഞുകൂടി കിടന്നിരുന്ന മാലിന്യങ്ങൾ, ഇറച്ചി മത്സ്യ വേസ്റ്റുകൾ നിക്ഷേപിച്ചിരുന്ന പ്രദേശങ്ങളിലെ അഴുക്കുവെള്ളം എന്നിവ വെള്ളപ്പൊക്ക സമയത്ത് കിണറുകളിലേക്ക് ഒഴുകി ഇറങ്ങിയിരുന്നു.
പാവുമ്പ പ്രദേശങ്ങളിൽ ഭൂരിഭാഗം കിണറുകളുടെയും അവസ്ഥ ഇതാണ്. ഈ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന് രൂക്ഷമായ ദുർഗന്ധമാണിപ്പോൾ. ഈ ജലം ജനങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ മാരകരോഗങ്ങൾക്ക് പോലും അവർ അടിമപ്പെട്ടു പോകും.
പൈപ്പ് കണക്ഷൻ വഴിയുള്ള വാട്ടർ അതോറിറ്റിയുടെ ജലമാണ് ഈ പ്രദേശത്ത് പലകുടുംബങ്ങളും ആശ്രയിക്കുന്നത്. ഇപ്പോൾ പൈപ്പ് വെള്ളം കിട്ടാതായിരിക്കുകയാണ്.നാൽക്കാലികളെ കുളിപ്പിക്കുന്നതിനോ തൊഴുത്തുകൾ വൃത്തിയാക്കുന്നതിന് പോലുമോ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
കിണർ വൃത്തിയാക്കാൻ ഗ്രാമ പഞ്ചായത്ത് നേരിട്ട് സംവിധാനങ്ങൾ ഒരുക്കുമെന്ന് ഒരുമാസം മുമ്പ് പറഞ്ഞതാണ്. ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് കിണർ ശുചീകരണപ്രവർത്തനങ്ങൾ നടക്കാത്തത് എന്നാണ് അറിയുവാൻ കഴിയുന്നത്.
ല