പെ​രു​മാ​ട്ടി പമ്പ്ഹൗസിലെ മോട്ടോർ തകരാർ; കു​ടി​വെ​ള്ള​മി​ല്ലാതെ 500 കു​ടും​ബ​ങ്ങ​ളും വ്യാ​പാ​രി​ക​ളും വലയുന്നു

വ​ണ്ടി​ത്താ​വ​ളം: അ​യ്യ​പ്പ​ൻ​കാ​വി​ലു​ള്ള പെ​രു​മാ​ട്ടി പ​ന്പ്ഹൗ​സ് മോ​ട്ടോ​ർ പു​ക​ഞ്ഞു ത​ക​രാ​റി​ലാ​യ​തോ​ടെ 500 ല​ധി​കം കു​ടും​ബ​ങ്ങ​ളും കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ വ​ല​യു​ക​യാ​ണ്. ത​ക​ർ​ന്ന മോ​ട്ടോ​ർ ശ​രി​പ്പെ​ടു​ത്തി പു​ന​സ്ഥാ​പി​ക്കാ​ൻ മൂ​ന്നു​ദി​വ​സം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വ​ണ്ടി​ത്താ​വ​ളം, പ​ള്ളി​മൊ​ക്ക്, പ​ന്ത​ൽ​മു​ച്ചി, ഏ​ന്ത​ൽ​പ്പാ​ലം, ന​ന്ദി​യോ​ട് ,പാ​ട്ടി​കു​ളം, തെ​ക്കേ​ക്കാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്കു പെ​രു​മാ​ട്ടി പ​ന്പ്ഹൗ​സി​ൽ നി​ന്നു​മാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.വ​ണ്ടി​ത്താ​വ​ളം, ന​ന്ദി​യോ​ട്, ഏ​ന്ത​ൽ​പ്പാ​ലം, പാ​ട്ടി​കു​ളം ഭാ​ഗ​ത്തെ ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കും ഇ​ന്ന​ലെ കൂ​ടി​വെ​ള്ളം ല​ഭി​ക്കാ​തെ നെ​ട്ടോ​ട്ട​ത്തി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ചു ത​വ​ണ​യാ​ണ് മോ​ട്ടോ​ർ ത​ക​രാ​റി​ലാ​വു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടു​ത​ലും ഗാ​ർ​ഹി​ക ക​ണ​ക്ക്ഷ​നി​ലാ​ണ് കു​ടി വെ​ള്ളം ല​ഭി​ച്ചു വ​രു​ന്ന​ത്. വ​ണ്ടി​ത്താ​വ​ളം സ്കൂ​ളി​ൽ 3000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്.

ഇ​വ​ർ​ക്ക് വീ​ടു​ക​ളി​ൽ കു​ളി​ക്കാ​നും ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. വ്യാ​പാ​രി​ക​ൾ ഇ​ന്ന​ലെ ഓ​ട്ടോ​യി​ലും മ​റ്റും ഇ​ത​ര വാ​ഹ​ന​ങ്ങ​ളി​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ ചെ​ന്നാ​ണ് അ​ത്യാ​വ​ശ്യ​ത്തി​നു വെ​ള്ളം കൊ​ണ്ടു​വ​ന്ന​ത്.
കു​ടി​വെ​ള്ള വി​ത​ര​ണം വൈ​കു​മെ​ന്ന​തി​നാ​ൽ ലോ​റി​വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും നാ​ട്ടു​കാ​ർ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ട​യ്ക്കി​ടെ പ​ന്പ്ഹൗ​സ് മോ​ട്ടോ​ർ പു​ക​യു​ന്ന​തി​ന്‍റെ കാ​ര​ണം ക​ണ്ടു​പി​ടി​ച്ച് പ​രി​ഹാ​ര​ന​ട​പ​ടി​ക്ക് ജ​ല​വി​ഭ​വ​കു​പ്പ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണ​മു​ണ്ട്.

Related posts