പാലക്കയം: പാലക്കാട് രൂപതയിലെ പാലക്കയത്തെ കുടിയേറ്റ ജനതയുടെ ഒത്തൊരുമ ഇന്ന് യാഥാർത്ഥ്യമാകുന്നു. ഭവനങ്ങളില്ലാതേയും പ്രളയത്തിൽ വീടുകൾ കേടുപാടുകൾ സംഭവിച്ചവുടേയും വീടുകൾ നിർമ്മിച്ച് നൽകിയാണ് മാതൃകയായത്. പാലക്കയം ചീനിക്കപ്പാറയിലെ സെന്റ് തോമസ് ദേവലയത്തിന്റെ നേതൃത്വത്തിലാണ് എട്ടു ഭവനങ്ങൾ പൂർണ്ണമായും പണിതീർത്ത് കൈമാറുന്നത്. സംഭാവനകളിലൂടേയും സൗജന്യമായ സേവനങ്ങളിലൂടേയും നിർമ്മിച്ച ഭവനങ്ങളാണ് ഇന്ന് കാലത്ത് 10.15 ന് പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് വെഞ്ചരിച്ച് കൈമാറുന്നത്.
ഭവന രഹിതരായവരെ സഹായിക്കാനായി ചീനിക്കപ്പാറ സെന്റ് തോമസ് പള്ളി വികാരി ഫാ. ടോണി കോഴിപ്പാടന്റെ നേതൃത്വത്തിലുള്ള ഒന്പതംഗകമ്മിറ്റിയാണ് ഭവന നിർമ്മാണത്തിന് മുന്നിട്ടിറങ്ങിയത്. ഓരോ വീടിനും എട്ട് ലക്ഷത്തോളം രൂപചെലവിലാണ് വീടുകൾ നിർമ്മിച്ചത്. വീടുപണിക്കുള്ള തുക ഇടവകക്കാരിൽ നിന്നും മറ്റ് അഭ്യൂദയ കാംക്ഷികളിൽ നിന്നുമാണ് ശേഖരിച്ചത്. ചിലർ വീടുനിർമ്മിക്കാനുള്ള സ്ഥലം സൗജന്യമായും നൽകി.
ജോയി മഞ്ചക്കുഴി, ബിജു മാടപ്പള്ളി,ദേവസ്യ കുളന്പുള്ളിമലയിൽ, ജിജോ വെള്ളാരംകാലായിൽ, ജോയി വട്ടക്കാല, ജെയിംസ് പ്ലാാക്കിൽ, ഷിജു കുളത്തിങ്കൽ, ജോബി കർണാട്ടുകുഴി എന്നിവർക്കാണ് ഭവനങ്ങൾ നിർമ്മിച്ചത്. 2019 ജനുവരി ആറിനാണ് മാർ. മനത്തോടത്ത് എട്ടു വീടുകൾക്കും തറക്കല്ലിട്ടത്. ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്വപ്ന പദ്ധതിയിൽ അഞ്ചു മാസം കൊണ്ട് എട്ടു വീടുകളുടേയും നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത്.
ഇടവക ഇകാരി ഫാ. ടോണി കോഴിപ്പാടന്റെ അധ്യക്ഷതയില്ലുള്ള കമ്മിറ്റിയിൽ തച്ചന്പാറ പഞ്ചയത്ത് എട്ടാം വാർഡ് അംഗംഗ്രേസി ജോസഫ്, സിസ്റ്റർ ഷീല സി എസ് എൻ, കൈക്കാരന്മാരായ റോയി പള്ളിവാതുക്കൽ, വിൽസണ് പരുന്തനോലി, ബേബി വെള്ളാരംകാലായിൽ, സ്ക്കറിയ, ജോസ് നല്ലുകുന്നേൽ, സ്ക്കറിയ ഒട്ടലാങ്കൽ, എന്നിവരാണ് ഉണ്ടായിരുന്നത്. ഇന്ന് കാലത്ത് 9.15 ന് മാർ മനത്തോടത്തിനെ സ്വീകരിച്ച് ആനയിക്കും.
തുടർന്ന് 9.30 ന് ആഘോഷമായ ദിവ്യബലി, പൊതു സമ്മേളനം, വീടുകളുടെ ആശീർവ്വാദം, ഭവന സന്ദർശനം എന്നിവയുണ്ടാകും. വികാരി അച്ചന്റെ സഹപാടികളായ 11 വൈദികരെ കൂടാതെ കാഞ്ഞിരപ്പുഴ ഫൊറോനായിലെ പള്ളികളിൽ നിന്നുള്ള വൈദികർ, പാലക്കയം, നിരവ്, കാഞ്ഞിരപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരും സന്നിഹിതരാകും.കൂടാതെ ആയിരം രോഗികൾക്ക് ഒരു ദിവസം ഡയാലിസിസ് നടത്തുന്നതുനുള്ള പണവും ഇന്ന് കൈമാറും.