മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രി ഒപി യിൽ എത്തുന്ന കിടപ്പ് രോഗികൾക്കും നിൽക്കാനും നടക്കാനും സാധിക്കാത്ത രോഗികൾക്കും ആശ്വാസമായി ട്രോളികളും ചിരിക്കുന്ന മുഖവുമായി നിങ്ങളെ സഹായിക്കാൻ കുടംബശ്രീ പ്രവർത്തകർ റെഡി.
അവണൂർ പഞ്ചായത്തിലെ കുടംബശ്രീ യൂണിറ്റിലെ അഞ്ച് സത്രീകളാണ് രോഗികളെ സഹായിക്കാൻ എത്തുന്നത്. രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഇവരുടെ സേവനം ആശുപത്രി ഒപി യിൽ ഉണ്ടാകും. നടക്കാനും ഇരിക്കാനും പോലും സാധിക്കാത്ത രോഗികളെ ഒപികളിൽ എത്തിക്കാൻ ബുദ്ധിമുട്ടുന്ന രോഗികളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും അവസഥ വളരെ മോശമായിരുന്നു.
ഇനി മുതൽ ഇതിന് പരിഹരമായിരിക്കുകയാണ്. ആർദ്രം പദ്ധതി പ്രകാരമാണ് അഞ്ച് പേരെ ഇത്തരം ജോലിയക്ക്് നിയോഗിച്ചിട്ടുളളത്.