തൃശൂർ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് കൈഞരന്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാള കരിങ്ങാച്ചിറ നന്പൂരി മഠത്തിൽ റമീസിനെയാണ് ഭർത്താവ് നൗഷാദ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് കൈഞരന്പു മുറിച്ച് നൗഷാദ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
കുടുംബവഴക്കാണ് കൊലപാതക ശ്രമത്തിനുകാരണമെന്ന് പോലീസ് പറഞ്ഞു. മാള പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.