കണ്ണൂര്‍: കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുടുംബശ്രീയുടെ വായ്പാ സബ്സിഡിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റിന്റെ മുറിയിലെത്തിയപ്പോള്‍ കൈയിൽ കടന്നുപിടിച്ചെന്നും അസഭ്യമായ രീതിയില്‍ സംസാരിച്ചെന്നുമാണ് പരാതി.
പെരുമാറ്റം ദുരുദ്ദേശ്യത്തോടെയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും മാനഹാനിയുണ്ടാക്കുന്നതാണെന്നും കാണിച്ച് കുടുംബശ്രീ പ്രവര്‍ത്തക പരാതി നല്‍കുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് ഇത്.