കോ​വി​ഡ് കാ​ല​ത്ത് ക​രു​ത്തു​കാ​ട്ടി കു​ടും​ബ​ശ്രീ; ജില്ലയിൽ സമുഹ അടുക്കള നൂറ് ; ഇരുപത് രൂപ വിലയിൽ ഊണ്


കൊല്ലം: കോ​വി​ഡ് കാ​ല​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ ആ​ശ്വാ​സ ന​ട​പ​ടി​യി​ല്‍ പ്രാ​ധാ​ന്യ​മേ​റി​യ സ​മൂ​ഹ അ​ടു​ക്ക​ള​ക​ളു​ടെ എ​ണ്ണം നൂ​റി​ലേ​റെ എ​ത്തി​ച്ച് ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ. ഇ​തു​വ​രെ 1,75,928 ഉ​ച്ച​ഭ​ക്ഷ​ണ പൊ​തി​ക​ളാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ വ​ഴി ന​ല്‍​കി​യ​ത്. ഇ​തി​ല്‍ 1,61,059 എ​ണ്ണ​വും സൗ​ജ​ന്യ​മാ​യാ​ണ് ന​ല്‍​കി​യ​ത്.

25,000 ലേ​റെ പേ​ര്‍​ക്ക് പ്രാ​ത​ലും ഏ​ഴാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് രാ​ത്രി ഭ​ക്ഷ​ണ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. 21 ജ​ന​കീ​യ അ​ടു​ക്ക​ള​ക​ള്‍ വ​ഴി ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്ക് 20 രൂ​പ നി​ര​ക്കി​ല്‍ ഭ​ക്ഷ​ണ​വും ന​ല്‍​കി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ മാ​സ്‌​കു​ക​ളു​ടെ​യും ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ളു​ടെ​യും നി​ര്‍​മാ​ണ​ത്തി​ലും കു​ടും​ബ​ശ്രീ സ​ജീ​വ​മാ​ണ്.

മെ​ഡി​ക്ക​ല്‍ സെ​യി​ല്‍​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍, കെ ​റ്റിഡി​സി, ആ​രോ​ഗ്യ വ​കു​പ്പ് തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യി 3,25,000 മാ​സ്‌​ക്കു​ക​ളാ​ണ് ഒ​രു​ക്കി ന​ല്‍​കി​യ​ത്. 38 യൂ​ണി​റ്റു​ക​ളി​ലാ​യി 250 ലേ​റെ​പ്പേ​ര്‍ മാ​സ്‌​ക്ക് നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നു.

965 ലി​റ്റ​ര്‍ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റാ​ണ് കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്. എ​സ്ബി​ഐ അ​ട​ക്ക​മു​ള്ള ബാ​ങ്കു​ക​ളാ​ണ് സാ​നി​റ്റൈ​സ​റു​ക​ളു​ടെ പ്ര​ധാ​ന ഉ​പ​യോ​ക്താ​ക്ക​ള്‍. കോ​വി​ഡ് കാ​ല​ത്തും തു​ണി​സ​ഞ്ചി​ക​ളു​ടെ നി​ര്‍​മാ​ണ​വും സ​ജീ​വ​മാ​യി കു​ടും​ബ​ശ്രീ കു​ട​ക്കീ​ഴി​ല്‍ ന​ട​ക്കു​ന്നു. ഏ​താ​ണ്ട് എ​ട്ടു ല​ക്ഷം ഓ​ര്‍​ഡ​റു​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള​ത്.

കു​ടും​ബ​ശ്രീ​യു​ടെ 8,704 വാ​ട്ട്‌​സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ കോ​വി​ഡ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ബ്രേ​ക്ക് ദി ​ചെ​യി​ന്‍ ക്യാ​മ്പ​യി​ന്‍ വി​ശേ​ഷ​ങ്ങ​ളും ന​ല്‍​കി​വ​രു​ന്നു. 26 ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ക്വാ​റ​ന്റ​യി​നു​ള്ള​വ​രു​മാ​യി ഉ​പ​ദേ​ശ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കു​ന്നു.

128 നി​ര്‍​ഭ​യ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ പൊ​ലീ​സു​മാ​യി ചേ​ര്‍​ന്ന് ഭ​വ​ന​ങ്ങ​ളി​ല്‍ മ​രു​ന്നു​ക​ളും അ​വ​ശ്യ വ​സ്തു​ക്ക​ളും എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​താ​യി ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ജി.സ​ന്തോ​ഷ് അ​റി​യി​ച്ചു.

ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്നു​ള്ള കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ന മി​ക​വി​നെ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment