സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രളയബാധിതര്‍ക്ക് കുടുംബശ്രീ മുഖേന നല്കുന്ന ഒരു ലക്ഷം രൂപയുടെ പലിശരഹിതവായ്പയില് നിന്നും അര്‍ഹര്‍ ഒഴിവാക്കപ്പെടുന്നതായി ആക്ഷേപം. കുടുംബശ്രീ, സെക്രട്ടറിമാര്‍ , പ്രസിഡന്റമാര്‍, മറ്റ് അംഗങ്ങള്‍ എന്നിവരുടെ ഒപ്പും സമ്മതപത്രവും ഉണ്ടെങ്കില്‍ ഉണ്ടെങ്കിലേ ദുരിതബാധിതര്‍ക്ക് വായ്പ ലഭിക്കുകയുള്ളു.
വായ്പ എടുത്തവര്‍ തിരിച്ചടച്ചില്ലെങ്കില്‍ അതാത് കുടുംബശ്രീയുടെ നിക്ഷേപതുകയില്‍ നിന്നാണ് ബാങ്കുകള്‍ മുതല്‍ തിരിച്ചുപിടിക്കുക. കുടുംബശ്രീയുടെ അക്കൗണ്ട് ജാമ്യത്തിലാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്.ഇതാണ് പലഅംഗങ്ങളുടെയും എതിര്‍പ്പിനിടയാക്കുന്നത്. ഇതുമൂലം പലയിടത്തും കുടുംബശ്രീ യോഗങ്ങളില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്യുന്നു.
പലിശരഹിത വായ്പക്ക് അര്‍ഹരായവരോട് ലിങ്കേജ് വായ്പ എടുക്കാന്‍ നിര്‍ദേശിക്കുന്നതായും ആക്ഷേപമുണ്ട്.സര്‍ക്കാര്‍ നല്കുന്ന പ്രളയബാധിതര്‍ക്കുള്ള വായ്പയ്ക്ക് ഒന്‍പത് ശതമാനം പലിശയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ പിന്നീട് ഗുണഭോക്താക്കള്‍ക്ക് തിരികെ നല്‍കും.
നിലവിലെ സാഹചര്യത്തില്‍ ബാങ്ക് വായ്പകള്‍ക്ക് മോറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുടുംബശ്രീഅംഗങ്ങള്‍ വായ്പകള്‍ അടുത്തമാസം മുതല്‍ അടച്ചുതുടങ്ങണം. ഇപ്പോള്‍ എല്ലാമാസവും കുടുംബശ്രീ തന്നെ പലിശയടക്കണം. സര്‍ക്കാര്‍ അത് പിന്നീട് മാത്രമേ നല്‍കുകയുള്ളു. കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്വത്തിലാണ് തിരിച്ചടവ്.അതാത് കുടുംബശ്രീയുടെ അക്കൗണ്ടുകളുള്ളസഹകരണബാങ്കുകളാണ് വായ്പ അനുവദിക്കുക.
ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയായതിനാല്‍ ഒരു ഗുണഭോക്താവ് മാത്രമാണുള്ളതെങ്കില്‍ പോലും വായ്പക്ക് ശിപാര്‍ശ നല്‍കണമെന്ന് അയല്‍ക്കൂട്ടങ്ങള്‍ക്ക് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതോടൊപ്പം തന്നെ അംഗങ്ങളല്ലാത്ത, വായ്പയ്ക്ക് അര്‍ഹരായവരെ കുടുംബശ്രീയില്‍ അംഗങ്ങളാക്കണമെന്നനിര്ദേശം ഉണ്ടെങ്കിലും ഇതും അട്ടിമറിക്കപ്പെടുകയാണ്.
അറ്റ് അംഗങ്ങളുടെ എതിര്‍പ്പും വ്യക്തിവിരോധവും ഇതിന് കാരണമാകുന്നുവെന്നും ആക്ഷേപമുണ്ട്.ഫലത്തില്‍ അംഗങ്ങളില്‍ ആരെങ്കിലും എതിര്‍പ്പുമായി രംഗത്തെത്തിയാല്‍ സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യം ലഭിക്കാത്തസ്ഥിതിവിശേഷമാണുള്ളത്. ഒരു അയല്‍ക്കൂട്ടത്തിന് പത്ത് ലക്ഷംരൂപയാണ് സര്‍ക്കാര്‍ നല്കുന്നപരമാവധി വായ്പ.
നേരത്തെ ഈ അയല്‍ക്കൂട്ടം വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അത് ഈ 10 ലക്ഷത്തിലുള്പ്പെടുത്തും. ഒരു അയല്‍ക്കൂട്ടത്തില്‍ പത്തിലധികം പേര് അപേക്ഷകരായുണ്ടെങ്കില്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വായ്പ ലഭിക്കാനുള്ള സാധ്യതയും വിരളമാണ്.