എടമുട്ടം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ സ്ത്രീകൾക്ക് നല്കുന്നത് കുടുംബശ്രീ യാണെന്ന് പിന്നോക്ക വികസന കോർപ്പറേഷൻ അംഗവും മുൻ എംഎൽഎയുമായ ഗോപി കോട്ടമുറിക്കൽ. വലപ്പാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 20-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയിരം വീടുകൾ പണിയാൻ ഏഴര ശതമാനം പലിശയ്ക്ക് 15 വർഷക്കാലവുധിയിൽ കുടുംബശ്രീക്കാർക്ക് വായ്പ നല്കുന്നുണ്ട്. ഓരോ സിഡിഎസിനും ഒരു കോടി 20 ലക്ഷം രൂപ വീതം പിന്നോക്ക വികസനകോർപ്പറപേഷൻ നല്കുന്നത് മൂന്നു കോടിയായി ഉയർത്താൻ ആവശ്യമുയർന്നിട്ടുണ്ട്.ഇത് പരിഗണനയിലുണ്ട്. അദ്ദേഹം വ്യക്തമാക്കി
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.തോമസ് മാസ്റ്റർ അധ്യക്ഷനായിരുന്നു.കെ.വി. ജ്യോതിഷ് ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ബീന അജയഘോഷ് വിആർഎഫ് ഫണ്ടും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാാരായ സി.കെ.കുട്ടൻ മാസ്റ്റർ മാച്ചിങ്ങ് ഗ്രാന്റും കെ.എം.അബ്ദുൾ മജീദ്സ്നേഹനിധി വിതരണവും’ ചെയർപേഴ്സണ് ജയഭാരതിഭാ സ്ക്കരൻ ഇന്റർ സബ്സിഡിയും വിതരണം ചെയ്തു.സി.ഡി.എസ്.ചെയർപേഴ്സണ് മല്ലിക ദേവൻ സ്വാഗതവും സുനിത ബാബു നന്ദിയും പറഞ്ഞു.