ആറ്റിങ്ങൽ : വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും അൻപത്തിഅയ്യായിരം രൂപ പിഴയും.
മുട്ടപ്പലം ( കുക്കുടു ജയൻ-30 ) ബാബുവാണ് കുറ്റക്കാരനായി കണ്ടെത്തി ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി.പി. പ്രഭാഷ് ലാൽ ശിക്ഷ വിധിച്ചത്.
2016 മേയ് 16നാണു കേസിനാസ്പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞു മാതാവ് വോട്ടുചെയ്യുവാൻ പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്.
വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷം കഠിനതടവും അയ്യായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവും , കുറ്റകരമായ ഭീഷണിപ്പെടുത്താൽ നടത്തിയതിന് അഞ്ചു മാസം കഠിനതടവും, പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴ തുകയും ആണ് കോടതി ശിക്ഷ വിധിച്ചത്.
പിഴത്തുകയിൽ ഇരുപത്തി അയ്യായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് നൽകണണമെന്നും, തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.