ആറ്റിങ്ങൽ: മുക്കുപണ്ടം പണയം വച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഇടയ്ക്കാട് ഊരുപൊയ് ക മങ്കാട്ടുമൂല ആതിര ഭവനിൽ അരുണി(33) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ആലംകോട്ടെ സ്വകാര്യ ഫൈനാൻസിയേഴ്സിൽ ജൂലൈ മാസത്തിൽ ഏകദേശം നാലുപവനോളം സ്വർണാഭരണങ്ങൾ, വ്യാജമായി നിർമിച്ച ആധാർ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ്, ഉത്തരേന്ത്യക്കാരുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ എന്നിവ ഉപയോഗിച്ചാണ് പണയം വച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തത്.
ബംഗളൂരു സ്വദേശിയിൽ നിന്നാണ് സ്വർണം പൂശിയ ആഭരണങ്ങൾ വാങ്ങി വന്നിരുന്നത്. ഹാൾമാർക്കും 916 മുദ്രയും പതിപ്പിച്ചിട്ടുള്ള ആഭരണങ്ങൾ സാധാരണ രീതിയിൽ അപ്രൈസർമാർ പരിശോധിച്ചാൽ മനസിലാകില്ല. വളരെ നല്ല രീതിയിൽ വേഷവിധാനം ചെയ്ത് കളവായ വിവരങ്ങൾ പറഞ്ഞ് സ്ത്രീകൾ മാനേജർമാരായി ഇരിക്കുന്ന സ്ഥാപനങ്ങളെയാണ് സംഘാംഗങ്ങൾ ലക്ഷ്യം വയ് ക്കുന്നതെന്ന് പോലീസി സൂചിപ്പിച്ചു.
മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലും പ്രതി പല പേരിൽ പണയം വച്ചിട്ടുണ്ട്. പല പേരുകളിലും വിലാസങ്ങളിലുമുള്ള ആധാർ കാർഡിന്റെ കോപ്പികളും മറ്റും പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.