അമ്മ സംഘടനയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അമ്മയുടെ തീരുമാനം ഇങ്ങനെ ആവരുതെന്ന് അറിയിക്കാന്‍ വേണ്ടിയാണ് രാജിവച്ചത്. ഐസി കമ്മിറ്റിയില്‍ ഒരു മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്.
ഞങ്ങള്‍ ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍ അതിന്റെ മറ്റൊരു ഫോര്‍മാറ്റാണ് അവര്‍ ചെയ്തത്. രാജി ഒന്നിനും ഉത്തരമല്ല.
എന്നാല്‍ രാജി വയ്ക്കുന്നതില്‍ ഒരു സന്ദേശമുണ്ട്. തീരുമാനം തെറ്റായതിനെതിരേ പ്രതിഷേധിക്കുന്നു എന്നാണ് ആ സന്ദേശം.
അമ്മ സംഘടനയില്‍ എനിക്ക് പൂര്‍ണമായും വിശ്വാസമുണ്ട്. നേതൃത്വത്തില്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും അമ്മയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയാം.
പക്ഷേ, അമ്മയുടെ തീരുമാനം ഇങ്ങനെയായിരിക്കരുതെന്ന് അറിയിക്കാന്‍ വേണ്ടിയാണ് രാജി. ഞങ്ങള്‍ മുന്നോട്ടുവച്ച ഐസി കമ്മിഷന് നിര്‍ദേശങ്ങള്‍ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് സ്വീകരിക്കാന്‍ സാധിച്ചില്ല. അതാണ് രാജിക്ക് കാരണം. –കുക്കു പരമേശ്വരന്