പഴയന്നൂർ : തൊഴിലുറപ്പുതൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിൽ പഴയന്നൂർ പഞ്ചായത്തിലെ 4 കുളങ്ങളുടെ ആഴവും വ്യത്തിയും കൂട്ടുന്നു. പഞ്ചായത്തിന്റെ 2019 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചെലവഴിച്ചാണ് പണി പൂർത്തീകരിക്കുന്നത്.
നാശോ·ുഖമായ കുളങ്ങളെ പുനരുജ്ജീവിച്ച് കൃഷിക്കും കുടിവെള്ളത്തിനും പര്യാപ്തമാക്കുകയാണ് ലക്ഷ്യം. ചേറെടുത്ത് ആഴം വർദ്ധിപ്പിക്കും. ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിച്ച് സൗന്ദര്യവത്കരിക്കും. പാർശ്വഭിത്തി കെട്ടി അരിക് സംരക്ഷിക്കുകയും ചെയ്യും. ഉറപ്പുവരുത്താനുള്ള
പതിനെട്ടാം വാർഡിലെ രണ്ടു കുളങ്ങളാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുക. പുഞ്ചപ്പാടത്തെ ചോലക്കുളവും ചേന്നാംകുളവും. 555 തൊഴിൽദിനങ്ങളെടുത്താണ് കുളം വൃത്തിയാക്കുന്നത്. 36 തൊളിലുറപ്പുതൊഴിലാളികൾ ആദ്യ ദിവസം പണിക്കിറങ്ങി. 4.70 ലക്ഷമാണ് എസ്റ്റിമേറ്റ് തുക. 570 ദിനങ്ങളാണ് ചേന്നാംകുളത്തിനു മാറ്റിവെച്ചിരിക്കുന്നത്. 4.20 ലക്ഷം എസ്റ്റിമേറ്റ് തുകയും.
ഇരുപതാം വാർഡായ വെള്ളാറുകുളത്തെ പാറക്കുളം ഏഴാംവാർഡിലെ കുന്നംപുള്ളിയിലെ കുളം നന്നാക്കലും അടുത്ത ആഴ്ച തുടക്കമിടുമെന്ന് എൻഎൻആർഇജിഎസ് എ ഇ ഉമേഷ് സി മോഹനൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ വൈസ് പ്രസിഡന്റ് കെ പി ശ്രീജയൻ എന്നിവരുടെ നേതൃത്വത്തിൽ പണിയുടെ പുരോഗതി വിലയിരുത്തി.രണ്ടാം ഘട്ടത്തിൽ വരുന്ന മെറ്റീരിയൽ വർക്കുകൾ ടെണ്ടർ വിളിക്കുമെന്ന് പ്രസിഡൻറ് ശോഭന രാജൻ പറഞ്ഞു.