തൃപ്പൂണിത്തുറ: തിരുവാങ്കുളം മുതൽ കിഴക്കൻ മേഖലകളിൽ കന്നുകാലികളിൽ കുളമ്പുരോഗം വ്യാപകമാകുന്നു. രോഗം വന്ന് കന്നുകാലികൾ ചാകുന്നതോടെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാണ്. തിരുവാങ്കുളം ചോറ്റാനിക്കര മുളന്തുരുത്തി ഭാഗങ്ങളിലെ കന്നുകാലികളിലാണ് കുളമ്പുരോഗം കണ്ടത്. ഇതേ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നു.
ഹിൽ പാലസിൽ 14ലധികം മാനുകൾ ചത്തതും സമീപപ്രദേശങ്ങളിലെ ക്ഷീരകർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചോറ്റാനിക്കര പ്രദേശത്ത് കന്നുന്നുകാലികളിൽ രോഗം കണ്ടതിനെ തുടർന്ന് ക്ഷീര കർഷകരോട് പാൽ വില്പന നിർത്തിവയ്ക്കാനും അറിയിച്ചിരുന്നു. ഇതു മൂലം ഈ ഭാഗങ്ങളിൽ 750 ലിറ്റർ പാലളന്നിടത്ത് പകുതിയോളം കുറവുണ്ടായി.
രോഗം പൂർണ്ണമായി ഭേദമായതിനു ശേഷം മാത്രമേ ക്ഷീര കർഷകർ കർക്ക് പാ ല ള ക്കാ ൻ കഴിയൂ. ഒരു ലിറ്ററിന് 40 രൂപ വച്ച് 18 ലിറ്റർ അളക്കുന്ന ഒരു കർഷകന് ഒരു മാസം 21600 രൂപ നഷ്ടം വരും.നിരവധി ക്ഷീര കർഷകർക്കാണ് ഇപ്രകാരം നഷ്ടം നേരിട്ടുള്ളത്.
കൂടാതെ ചികിൽസാ ചെലവും തീറ്റയും ഉൾപ്പെടെ ക്ഷീര കർഷകർ ദുരിതത്തിലായിരിക്കുന്നു. ഇതിനിടെ ചോറ്റാനിക്കര പ്രദേശത്ത് വെറ്റിനറി ഡോക്ടർ ഏറെ നാൾ ഉണ്ടാവാതിരിന്നത് പ്രതിരോധ പ്രവർത്തനത്തെ ബാധിച്ചിരുന്നു. പുതിയ ഡോക്ടർ വന്നതിനു ശേഷം പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.