ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെതന്നെയുണ്ട്. കഴിഞ്ഞ ദിവസമാണ് ഞാൻ മരിച്ചുവെന്ന തരത്തിലുളള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
പണമുണ്ടാക്കാന്‍ കക്കാന്‍ പോയാലും ആരെയും ഇങ്ങനെ കൊല്ലരുത്. പറയാനുളളതെല്ലാം അധികം വൈകാതെ ഒരു വീഡിയോയിലൂടെ പറയാം.
വീഡിയോ ആരെങ്കിലുമൊക്കെ കാണാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് കണ്ട് ഒരുപാട് പേര് എന്നെ വിളിച്ചു.
എന്റെ നാട്ടില്‍ നിന്ന് ആളുകള്‍ പേടിച്ചാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് ഞാന്‍ മടുത്തു. എന്റെ അമ്മയ്ക്ക് 94 വയസുണ്ട്.
സിനിമയുടെ തിരക്കുകള്‍ക്കിടയിലും ഞാന്‍ എന്റെ അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്നുവരുന്നത്.
എന്നെ നേരിട്ട് അറിയാവുന്ന ഒരാള്‍പോലും ഇത് പോസ്റ്റ് ചെയ്തു. പലരും പറഞ്ഞത് പൊലീസില്‍ പരാതി കൊടുക്കാന്‍ ആണ്. എന്നാല്‍ ഞാന്‍ അതു ചെയ്യില്ല.
പറയാനുളളത് ഒരു വീഡിയോയിലൂടെ പറയാം. ആളെ കൂട്ടാന്‍ കാശുണ്ടാക്കണമെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാം. ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുത്.
– കുളപ്പുള്ളി ലീല