രണ്ടു ആൺകുട്ടികൾ ആയിരുന്നു . രണ്ടുപേരും ഭർത്താവും മരിച്ചു പോയി. ഒരാൾ ജനിച്ചതിന്റെ എട്ടാം ദിവസം, മറ്റെയാൾ പതിമൂന്നാം വയസിലുമാണ് മരണപ്പെട്ടത്.
ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങി വരുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു. അച്ഛന്റെ കൂടെ പോയപ്പോഴാണ് ഇത് സംഭവിക്കുന്നത്. പോയത് ഒന്നും തിരിച്ചു കിട്ടില്ല, ഇനി വരാൻ ഉള്ളതാണ് ചിന്തിക്കേണ്ടത്.
ഞാൻ മലയാളത്തിൽ ഇനി സിനിമ ചെയ്യില്ലെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. അത് വെറുതെയാണ്. ഇതിനു മുന്പും ഇതുപോലൊരു സംഭവം ഉണ്ടായി.
കുളപ്പുള്ളി ലീലയെ വിളിച്ചാൽ കിട്ടുകയില്ല. ലീല മൊത്തം തമിഴ്നാട്ടിൽ ആണ് പെറ്റുകിടക്കുന്നതെന്ന്. ഒരു അഭിമുഖത്തിനായി ഒരാൾ വിളിച്ചപ്പോൾ ഞാൻ ഇതിനെകുറിച്ച് പറഞ്ഞിരുന്നു. അതിനു ശേഷം വിളി വന്നു. -കുളപ്പുള്ളി ലീല