എന്റെ അമ്മയ്ക്ക് കലയോട് താല്പര്യം ഉണ്ടായിരുന്നു. അമ്മ കച്ചേരി പഠിച്ച ആളാണ്.
ഞാന്‍ ഏഴാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു. എങ്കിലും അതിനൊപ്പം കൈകൊട്ടി കളി പഠിച്ചിട്ടുണ്ട്. കൂടുതലായും ഞാന്‍ ചെയ്തിട്ടുള്ളത് നെഗറ്റീവ് വേഷങ്ങളാണ്.
അത്തരമൊരു വേഷം കിട്ടിയാല്‍ ഞാന്‍ തന്നെ കൂതറയാവാം എന്ന് സംവിധായകരോട് പറയും. ഇപ്പോള്‍ അതിനും വിളിക്കാതെയായി.
പലരും ആ പടത്തില്‍ ചേച്ചിയുണ്ട്. ഈ പടത്തില്‍ ചേച്ചിയുണ്ടെന്നൊക്കെ മാധ്യമങ്ങളിലൂടെ പറയും.
മിക്കവാറും ആ പടം തിയറ്ററിലെത്തുമ്പോഴാണ് ആ പടത്തിന് എന്നെ വിളിച്ചിരുന്നതാണല്ലോ എന്നറിയുന്നത്. ഞാന്‍ പടത്തിലില്ലെങ്കിലും അതൊക്കെ റിലീസായി പോവാറുണ്ട്. ഇപ്പോള്‍ തീരെ വര്‍ക്കല്ല.
ഒരു പ്രായത്തിലെത്തുമ്പോള്‍ വിവാഹം കഴിഞ്ഞോന്ന് ചോദിക്കും. അടുത്തത് കുട്ടികള്‍ ആയില്ലേ എന്നായിരിക്കും ചോദ്യം. അത് സ്വാഭാവികമാണ്.
പോയതൊന്നും തിരിച്ച് കിട്ടില്ല. വരാനുള്ളത് എന്ത് എന്നു മാത്രം നോക്കിയാല്‍ മതി. എത്ര പൈസ എനിക്ക് പോയി. അത് തിരിച്ച് കിട്ടുമോ?
എന്റെ ഭര്‍ത്താവും മക്കളും പോയി, തിരിച്ച് കിട്ടുമോ? ഒന്നും കിട്ടില്ല. എന്നാല്‍ ഇതൊക്കെ അറിഞ്ഞുകൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാര്. -കുളപ്പുള്ളി ലീല