ചലച്ചിത്ര നിർമാതാവും സംവിധായകനുമായ കു​ള​ത്തൂ​ർ ഭാ​സ്ക്ക​ര​ൻ നാ​യ​ർ അന്തരിച്ചു


തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും നി​ർ​മ്മാ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ കാ​ഞ്ഞി​രം​പാ​റ കു​ള​ത്തൂ​ർ ഭ​വ​ന​ത്തി​ൽ കു​ള​ത്തൂ​ർ ഭാ​സ്ക്ക​ര​ൻ നാ​യ​ർ (83) നി​ര്യാ​ത​നാ​യി.

ഫി​ലിം സൊ​സൈ​റ്റി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ തു​ട​ക്ക​ക്കാ​ര​നും ചി​ത്ര​ലേ​ഖ ഫി​ലിം സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു. മു​പ്പ​തി​ൽ​പ്പ​രം ഡോ​ക്യു​മെ​ന്‍റ​റി ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട് നാ​ല് ചി​ത്ര​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ, സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റി​ന്‍റെ മെ​ഡ​ൽ ല​ഭി​ച്ച സ്വ​യം​വ​രം (1972), കൊ​ടി​യേ​റ്റം (1978) എ​ന്നീ ചി​ത്ര​ങ്ങ​ൾ നി​ർ​മ്മി​ച്ചു.

നി​ര​വ​ധി നോ​വ​ലു​ക​ളും ചെ​റു​ക​ഥ​ക​ളും ക​വി​ത​ക​ളും അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. കെ​ട്ടി​ട നി​ർ​മാ​ണ​രം​ഗ​ത്ത് ത​ന്േ‍​റ​താ​യ സം​ഭാ​വ​ന ന​ൽ​കി.

1936ൽ ​നെ​യ്യാ​റ്റി​ൻ​ക​ര കു​ള​ത്തൂ​രി​ലാ​യി​രു​ന്നു ജ​ന​നം. മ​ക​ൾ: അ​ഡ്വ. ബി. ​സി​ന്ധു (ഡ​യ​റ​ക്ട​ർ, ഇ​ന്‍റി​മേ​റ്റ ഹോം​സ്). മ​രു​മ​ക​ൻ: വി​നി​ൽ എ​സ്. നാ​യ​ർ (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ഇ​ന്‍റി​മേ​റ്റ്സ് ഹോം​സ്). സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ.

Related posts

Leave a Comment